പലസ്തീന്‍ ജനതയ്ക്ക് ഏഴ് കോടി രൂപ സഹായവുമായി ഷാര്‍ജ

By Web TeamFirst Published May 30, 2021, 2:07 PM IST
Highlights

മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന ആശുപത്രികളും ക്ലിനിക്കുകളിലുമാണ് പ്രധാനമായും സഹായം എത്തിക്കുക.

ഷാര്‍ജ: ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന പലസ്തീനിലെ കുട്ടികളുടെ അടിയന്തര മെഡിക്കല്‍, മാനസിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 10 ലക്ഷം ഡോളര്‍(ഏഴ് കോടി രൂപ) സഹായം പ്രഖ്യാപിച്ച് ഷാര്‍ജ. ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍(ടിബിഎച്ച്എഫ്) ചെയര്‍പേഴ്‌സണുമായ ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദ്ദേശപ്രകാരമാണ് സഹായം നല്‍കുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന ആശുപത്രികളും ക്ലിനിക്കുകളിലുമാണ് പ്രധാനമായും സഹായം എത്തിക്കുക. മുമ്പും പലസ്തീന്‍ ഉള്‍പ്പെടെ ദുരിതം അനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് ഷാര്‍ജ ഭരണകൂടം സഹായം നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!