ഡ്രൈവിങ് ലൈസൻസിന് കാഴ്ച പരിശോധിക്കാൻ കൂടുതൽ അലയണ്ട, പുതിയ സേവനങ്ങളുമായി ഷാർജ പോലീസ്

Published : Feb 10, 2025, 01:48 PM ISTUpdated : Feb 10, 2025, 01:49 PM IST
ഡ്രൈവിങ് ലൈസൻസിന് കാഴ്ച പരിശോധിക്കാൻ കൂടുതൽ അലയണ്ട, പുതിയ സേവനങ്ങളുമായി ഷാർജ പോലീസ്

Synopsis

ബെൽഹാസ ഒപ്റ്റിക്‌സ് സെന്ററുമായി  ഷാർജ പോലീസ് ജനറൽ കമാൻഡ് സഹകരണ കരാറിൽ ഒപ്പിട്ടു

ഷാർജ : പുതുതായി ഡ്രൈവിങ് ലൈസൻസ് നേടാനോ അല്ലെങ്കിൽ നിലവിലെ ലൈസൻസ് പുതുക്കാനോ ആ​ഗ്രഹിക്കുന്നവർക്ക് കാഴ്ച പരിശോധനക്കായുള്ള സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കി ഷാർജ പോലീസ്. ഇതിനായി ബെൽഹാസ ഒപ്റ്റിക്‌സ് സെന്ററുമായി  ഷാർജ പോലീസ് ജനറൽ കമാൻഡ് സഹകരണ കരാറിൽ ഒപ്പിട്ടു. ഷാർജ പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസ് ആൻഡ് സെക്യൂരിറ്റി സപ്പോർട്ട് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. അഹമ്മദ് സയീദ് അൽ നൗറും അൽ-ഹസ്സ ഹോൾഡിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. സെയ്ഫ് അഹമ്മദ് സെയ്ഫ് അൽ ഹസ്സയും തമ്മിലാണ് കരാറിൽ ഒപ്പുവച്ചത്. മറ്റ് ഉന്നത ഉദ്യോ​ഗസ്ഥരും ഒപ്പു വെക്കൽ ചടങ്ങിൽ സംബന്ധിച്ചു. 

read more: കുവൈത്തിൽ വിവാഹം കഴിക്കണോ ? ഈ രോഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം

ഷാർജ എമിറേറ്റിലെ വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും പുതിയ ഡ്രൈവിങ് ലൈസൻസ് നേടാനോ ലൈസൻസ് പുതുക്കാനോ ആ​ഗ്രഹിക്കുന്നവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ കരാർ കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് അൽ നൗർ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇക്കാര്യത്തിൽ അബുദാബിക്കും മേലെ!, സമ്പത്തിൽ ഗൾഫ് മേഖലയിൽ ഒന്നാം സ്ഥാനത്ത് കുവൈറ്റ്, ആസ്തി മൂല്യം ജിഡിപിയുടെ 7.6 ഇരട്ടി
ഭാര്യയും മക്കളുമൊത്ത് ഉംറ നിർവഹിക്കുന്നതിനിടെ മലയാളി മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു