മഴക്കെടുതി നേരിടാന്‍ പുതിയ 185 പുതിയ വാഹനങ്ങള്‍ രംഗത്തിറക്കി ഷാര്‍ജ

Published : Dec 14, 2018, 11:48 PM IST
മഴക്കെടുതി നേരിടാന്‍ പുതിയ 185 പുതിയ വാഹനങ്ങള്‍ രംഗത്തിറക്കി ഷാര്‍ജ

Synopsis

ഗതാഗത രംഗത്ത് കൂടുതല്‍ ചടുലതയോടെ പ്രവര്‍ത്തിക്കാനും വിവിധ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും പുതിയ സംവിധാനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. 

ഷാര്‍ജ: പ്രളയം നേരിടുന്നതിനായി പുതിയ 185 വാഹനങ്ങളും മറ്റ് ആധുനിക ഉപകരണങ്ങളും ഷാര്‍ജ മുനിസിപ്പാലിറ്റി സ്വന്തമാക്കി. ചെറുവാഹനങ്ങള്‍ മുതല്‍ മണ്ണുമാറ്റുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമൊക്കെ ഉപയോഗിക്കാവുന്ന വലിയ വാഹനങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.  ജനങ്ങള്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഇപ്പോഴുള്ള വാഹനങ്ങള്‍ക്കൊപ്പം പുതിയ വാഹനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ തബത് സലീം അല്‍ താരിഫി അറിയിച്ചു.

ഗതാഗത രംഗത്ത് കൂടുതല്‍ ചടുലതയോടെ പ്രവര്‍ത്തിക്കാനും വിവിധ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനും പുതിയ സംവിധാനങ്ങള്‍ കൊണ്ട് സാധിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. റോഡുകളിലേതുള്‍പ്പെടെ തടസ്സങ്ങള്‍ നീക്കാനും, തകര്‍ന്നുപോയ സ്ഥലങ്ങള്‍ മണ്ണിട്ട് നിരത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം ആവശ്യമായ സജ്ജീകരണങ്ങളാണുള്ളത്. ഇവ പ്രവര്‍ത്തിപ്പിക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ജീവനക്കാര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി ട്രാന്‍സ്‍പോര്‍ട്ട് ഡയറക്ടര്‍ ഹുമൈദ് അല്‍ ബന്ന പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ