
ദുബൈ: സാഹസികത ഏറെ ഇഷ്ടപ്പെടുന്നയാളാണ് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum). ശൈഖ് ഹംദാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ ചക്രമായ ഐന്‍ ദുബൈയുടെ(Ain Dubai ) മുകളില്‍ ഇരിക്കുന്ന വീഡിയോയാണ് ശൈഖ് ഹംദാന്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ദുബൈ ജുമൈറ ബീച്ചിലെ ബ്ലൂ വാട്ടര്‍ ദ്വീപില്‍ സ്ഥാപിച്ച 250 മീറ്റര്‍ ഉയരമുള്ള ഐന്‍ ദുബൈ ഒബ്‌സര്‍വേഷന്‍ വീല്‍ ഇന്നാണ്(ഒക്ടോബര്‍ 21) പൊതുജനങ്ങള്‍ക്കായി തുറന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒബ്‌സര്‍വേഷന്‍ വീലാണിത്. ചക്രത്തിന്റെ ഒരു കാബിനിന് മുകളിലിരുന്ന്, കപ്പില്‍ നിന്നും ചായ കുടിക്കുന്ന ശൈഖ് ഹംദാനെ വീഡിയോയില്‍ കാണാം. 820 അടി ഉയരത്തിലാണ് ഈ പ്രകടനം നടന്നത്. നേരത്തെ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ കയറിയും ശൈഖ് ഹംദാന്‍ അമ്പരപ്പിച്ചിരുന്നു. 'ദുബൈയുടെ കണ്ണ്' എന്ന് അര്‍ത്ഥമുള്ള ഐന്‍ ദുബൈയ്ക്ക് 48 ഹൈടെക് ക്യാബിനുകള്‍ ഉണ്ട്. മുതിര്‍ന്നവര്‍ക്ക് 130 ദിര്‍ഹവും മൂന്ന് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 100 ദിര്‍ഹവുമാണ് ഒബ്‌സര്‍വേഷന്‍ വീലില്‍ കയറാനുള്ള ടിക്കറ്റ് നിരക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam