കുവൈത്ത് സിറ്റി: അന്തരിച്ച ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിനോടുള്ള ആദരസൂചകമായി കുവൈത്തില്‍ മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസത്തേയ്ക്കാണ് അവധി. കുവൈത്ത് അമീറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ദിവസങ്ങളിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ചൊവ്വാഴ്ച്ച മുതല്‍ ഔദ്യോഗിക ദിനങ്ങള്‍ പുനരാരംഭിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിദ്യാഭ്യാസ മന്ത്രാലയം നടത്താനിരുന്ന മുഴുവൻ പരീക്ഷകളും ചൊവ്വ, ബുധൻ ദിവസങ്ങളിലേക്ക് മാറ്റി. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും.

Read More: ഒമാന്‍ ഭരണാധികാരിയുടെ നിര്യാണം; രാജ്യത്ത് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു,40 ദിവസം ദുഃഖാചരണം