യുഎഇയ്ക്ക് പുതിയ നായകന്‍; നന്ദി അറിയിച്ച് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

By Web TeamFirst Published May 14, 2022, 4:26 PM IST
Highlights

രാജ്യത്തെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ കര്‍ത്തവ്യം നിറവേറ്റുന്നതിനും രാജ്യത്തെയും യുഎഇയിലെ ജനങ്ങളെയും സേവിക്കുന്നതിനും വഴികാട്ടണമെന്ന് സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി  ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. 

അബുദാബി: യുഎഇയുടെ പുതിയ പ്രസിഡന്റായി തന്നെ തെരഞ്ഞടുത്ത ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നന്ദി രേഖപ്പെടുത്തി. രാജ്യത്തെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം തന്നില്‍ വിശ്വസിച്ച് ഏല്‍പ്പിച്ചതിന് അദ്ദേഹം നന്ദി പറഞ്ഞു. തന്റെ കര്‍ത്തവ്യം നിറവേറ്റുന്നതിനും രാജ്യത്തെയും യുഎഇയിലെ ജനങ്ങളെയും സേവിക്കുന്നതിനും വഴികാട്ടണമെന്ന് സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതായി  ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. 

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

ശനിയാഴ്ചയാണ് ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇയുടെ മൂന്നാമത്തെ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്. 2004 നവംബര്‍ മുതല്‍ അബുദാബി കിരീടാവകാശിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 2005 ജനുവരി മുതല്‍ യുഎഇ സായുധസേന ഉപസര്‍വ്വസൈന്യാധിപനായും ശൈഖ് മുഹമ്മദ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുഎഇ ജനതയുടെ പ്രിയപ്പെട്ട നേതാവ്; മലയാളികളെയും ചേർത്ത് പിടിച്ച ശൈഖ് ഖലീഫ

Sheikh Mohamed bin Zayed expressed his appreciation for the precious trust placed in him by his brothers, Their Highnesses the Supreme Council Members and Rulers of the Emirates, praying to the Almighty to guide and help him to bear the responsibility of this great trust.

— WAM English (@WAMNEWS_ENG)

യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് അബുദാബി കിരീടാവകാശിയായിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്‍റാകുന്നത്. യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടവാങ്ങിയത്.

click me!