വൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്; 3,300 കിലോമീറ്റർ നടപ്പാത ഉൾപ്പെടുന്ന 'ദുബൈ വാക്ക്' ഒരുങ്ങുന്നു

Published : Dec 08, 2024, 11:00 AM IST
 വൻ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്; 3,300 കിലോമീറ്റർ നടപ്പാത ഉൾപ്പെടുന്ന 'ദുബൈ വാക്ക്' ഒരുങ്ങുന്നു

Synopsis

3300 കിലോമീറ്റർ കാൽനടയാത്രക്കാർക്ക് മാത്രമായി ഒരുക്കുന്നതാണ് 'ദുബൈ വാക്ക്' എന്ന് പേരിട്ട പുതിയ പദ്ധതി.

ദുബൈ: കാൽനടയാത്രക്കാർക്ക് കൂടിയുള്ള നഗരമായി മാറാൻ ദുബൈ ഒരുങ്ങുന്നു. 'ദുബൈ വാക്ക്' എന്ന പേരിലാണ് ദുബായ്  ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച വൻ പദ്ധതി.  3,300 കിലോമീറ്റർ നടപ്പാതകളും, 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി.

112 കിലോമീറ്റർ ജലാശയങ്ങൾക്കരികിലൂടെ, 124 കിലോമീറ്റർ പച്ചപ്പുൽപ്പാതയിലൂടെ150 കിലോമീറ്റർ ഗ്രാമീണ പാതകളും മലയോര പാതകളും. അങ്ങനെ 3300 കിലോമീറ്റർ കാൽനടയാത്രക്കാർക്ക് മാത്രം. അതിൽ 110 കാൽനട പാലങ്ങളും ടണലുകളും. 2040 നകം  6,500 കിലോമീറ്റർ കാൽനട യാത്രാ സൗകര്യമാണ് ദുബൈ ലക്ഷ്യമിടുന്നത്. ദുബൈ ഫ്യൂച്ചർ മ്യൂസിയം, അൽറാസ് എന്നിവിടങ്ങളിൽ നിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

ദുബൈ ഫ്യൂച്ചർ മ്യൂസിയം, വേൾഡ് ട്രേഡ് സെന്റർ, എമിറേറ്റ്സ് ടവേഴ്സ്, ഡിറ്റിഎഫ്സി, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് നടന്ന് പോകാൻ കഴിയുന്ന ഇടനാഴികളും, രണ്ട് കിലോമീറ്റർ നീളുമുള്ള നടപ്പാലവും നിർമിക്കും. ഏത് കാലാവസ്ഥയിലും നടന്നുപോകാൻ കഴിയുന്ന വിധം  സംവിധാനമുള്ളതായിരിക്കും ഇടനാഴികൾ. ദുബൈയുടെ പഴയകാല കാഴ്ചകൾ നടന്നുകാണാൻ സൗകര്യമുള്ള വിധം 15 കിലോമീറ്റർ നടപ്പാതയാകും അൽ റാസിലേത്. ആദ്യ ഘട്ടത്തിൽ അൽബർഷ 2, ഖവാനീജ് 2, മിസ്ഹാർ എന്നിവിടങ്ങളിൽ കാൽനടപ്പാതകൾ ഒരുങ്ങും. 

Read Also -  ഏഴഴകിൽ വിസ്മയം തീർത്ത 'ആഘോഷപ്പൂരം'; 11.1 കിലോമീറ്റര്‍ ദൂരത്തിൽ നിന്നങ്ങ് പൊട്ടി, കൂടെ തകർത്തത് ലോക റെക്കോർഡും

പിന്നീടിത് 160 താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. അൽനഹ്ദ-അൽമംസാർ എന്നിവയെ ബന്ധിപ്പിച്ച് അൽ ഇത്തിഹാദ് സ്ട്രീറ്റിൽ കാൽനടക്കാർക്ക് കടന്നുപോകാനുള്ള പ്രധാനപാലങ്ങളിലൊന്ന് നിർമിക്കും. മറ്റൊരു പാലം വർഖയെയും മിർദിഫിനെയും ബന്ധിപ്പിച്ചുള്ളതാകും.  ദുബൈ സിലിക്കൺ ഒയാസിസിനെയും, ദുബൈ ലാൻഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നടപ്പാലം ദുബൈ അൽഐൻ റോഡിന് കുറുകെയും സജ്ജമാക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി