ഏറ്റവും നീളം കൂടിയ വെടിക്കെട്ടിനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടി അല്‍ ഐന്‍ നഗരം.
അബുദാബി: യുഎഇ ദേശീയ ദിനാഘോഷത്തില്‍ അല്‍ ഐന്‍ നഗരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ്. ഏറ്റവും നീളം കൂടിയ വെടിക്കെട്ടിനുള്ള റെക്കോര്‍ഡാണ് അല്‍ ഐന്‍ നഗരത്തില്‍ നടന്ന വെടിക്കെട്ടിന് ലഭിച്ചത്.
11.1 കിലോമീറ്റര്‍ ദൂരത്തിലാണ് ഡിസംബര്‍ 2ന് അല്‍ ഐന്‍ മുന്‍സിപ്പാലിറ്റി വെടിക്കെട്ട് സംഘടിപ്പിച്ചത്. 51 പ്ലാറ്റ്‍ഫോമുകളില്‍ നിന്ന് സംഘടിപ്പിച്ച വെടിക്കെട്ട് 50 സെക്കന്‍ഡ് മാത്രമാണ് നീണ്ടുനിന്നത്. 2024ല്‍ അതോറിറ്റി നേടുന്ന രണ്ടാമത്തെ റോക്കോര്‍ഡ് ആണിത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റവും വലിയ പൂച്ചെണ്ട് ഒരുക്കിയതിനുള്ള റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.
2024 ജനുവരി ഒന്നിന് റാസല്‍ഖൈമ രണ്ട് ഗിന്നസ് ലോക റെക്കോര്‍ഡുകളാണ് തകര്‍ത്തത്. പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി എട്ട് മിനിറ്റ് നീണ്ട് നില്‍ക്കുന്ന വെടിക്കെട്ടും ഡ്രോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. 'ലോങ്ങസ്റ്റ് അക്വാട്ടിക് ഫ്ലോട്ടിങ് ഫയര്‍വര്‍ക്ക്', 'ലോങ്ങസ്റ്റ് സ്ട്രെയിറ്റ് ലൈൻ ഡ്രോൺസ് ഡിസ്പ്ലേ' എന്നീ റെക്കോര്‍ഡുകളാണ് തകര്‍ത്തത്. 5.8 കിലോമീറ്റര്‍ നീളത്തിലാണ് വെടിക്കെട്ട് സംഘടിപ്പിച്ചത്. രണ്ട് കിലോമീറ്റര്‍ നീളമായിരുന്നു ഡ്രോണ്‍ പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.
Read Also - തുടർച്ചയായ നാല് ദിവസം അവധി; പുതുവത്സരം 'കളറാക്കാൻ' കുവൈത്ത്
