അപ്രതീക്ഷിത പ്രഖ്യാപനം; യുവജന വകുപ്പ് മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

Published : Jan 06, 2024, 04:50 PM ISTUpdated : Jan 06, 2024, 04:53 PM IST
അപ്രതീക്ഷിത പ്രഖ്യാപനം; യുവജന വകുപ്പ് മന്ത്രിയായി സുല്‍ത്താന്‍ അല്‍ നെയാദിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

Synopsis

യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ പുതിയ യുവജന വകുപ്പ് മന്ത്രിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 

ദുബൈ: യുഎഇയുടെ പുതിയ യുവജന വകുപ്പ് മന്ത്രിയെ പ്രഖ്യാപിച്ചു. യുഎഇ ബഹിരാകാശസഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ പുതിയ യുവജന വകുപ്പ് മന്ത്രിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. 

'ബഹിരാകാശസഞ്ചാരിയായ സുല്‍ത്താന്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. സൈന്യത്തിലും ബഹിരാകാശ മേഖലയിലും രാജ്യത്തെ സേവിച്ചു. ബഹിരാകാശത്ത് നടന്ന ആദ്യത്തെ അറബിയും ആറ് മാസക്കാലം ബഹിരാകാശത്ത് ചെലവഴിച്ച ആദ്യത്തെ അറബിയുമെന്ന നേട്ടങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. യുവജനങ്ങളുടെ പ്രശ്‌നങ്ങളെ അടുത്തറിയാവുന്ന ആളാണ്. അവരെ സേവിക്കുന്നതിലും മുമ്പോട്ട് നയിക്കുന്നതിലും  ശ്രദ്ധാലുവുമാണ്'- ശൈഖ് മുഹമ്മദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. 

Read Also - 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി; ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തിയ മലയാളി മരിച്ചു

കൊച്ചിയില്‍ നിന്നുള്ള വിമാനം ദുബൈയില്‍ ഇടിച്ചിറക്കി; പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി അധികൃത‌ർ

ദുബൈ: എയര്‍ ഇന്ത്യ വിമാനം ദുബൈ വിമാനത്താവളത്തില്‍ ഇടിച്ചിറക്കിയ സംഭവത്തില്‍ പൈലറ്റിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള വിമാനം ഡിസംബര്‍ 20നാണ് ദുബൈയില്‍ ഹാര്‍ഡ് ലാന്റ് ചെയ്തത്. എന്നാല്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ പ്രകാരം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകും വരെ പൈലറ്റിനെ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

ഇടിച്ചിറക്കിയ എ320 വിമാനം ഒരാഴ്ചയോളം ദുബൈയില്‍ നിര്‍ത്തിയിട്ട് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ അധികൃതര്‍ അനുവദിച്ചത്. താരതമ്യേന പുതിയ വിമാനമായിരുന്നത് കൊണ്ടാണ് ഹാര്‍ഡ് ലാന്റിങ് ന‍ടത്തിയിട്ടും വിമാനത്തിന്റെ ലാന്റിങ് ഗിയറിന് തകരാറുകള്‍ സംഭവിക്കാതിരുന്നതെന്ന് ചില പൈലറ്റുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകള്‍ നല്‍കുന്ന വിവരമനുസരിച്ച് ഈ വിമാനം പിന്നീട് ഇതുവരെ സര്‍വീസ് നടത്തിയിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു