30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി; ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തിയ മലയാളി മരിച്ചു

Published : Jan 06, 2024, 12:30 PM IST
 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി; ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തിയ മലയാളി മരിച്ചു

Synopsis

കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വിസയിൽ തിരിച്ചു വന്നതായിരുന്നു.

റിയാദ്: ടൂറിസ്റ്റ് വിസയിൽ കഴിഞ്ഞ ദിവസം റിയാദിൽ എത്തിയ പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമി (55) മലസ് അൽ ഉബൈദ് ആശുപത്രിയിൽ മരിച്ചു. പിതാവ്: മുരുഗൻ, മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ, മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. 

കഴിഞ്ഞ 30 വർഷത്തോളമായി സൗദിയിൽ ഉണ്ടായിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം കഴിഞ്ഞ ദിവസം ടൂറിസ്റ്റ് വിസയിൽ തിരിച്ചു വന്നതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾക്ക് സഹപ്രവർത്തകനായ ഇഖ്‌ബാൽ മണ്ണാർക്കാടിനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

Read Also - പ്രവാസികള്‍ ശ്രദ്ധിക്കുക; താമസ കെട്ടിടങ്ങളുടെ വാടക സംബന്ധിച്ച നിയമത്തിലെ സുപ്രധാന മാറ്റം ജനുവരി 15 മുതല്‍

ഉംറ കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രാമദ്ധ്യേ മലയാളി വയോധിക റിയാദിൽ മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജ (79) ആണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽനിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു. 

തുടർന്ന് ആ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ശരിയാക്കി ബസിൽ ഇവിടെ എത്തുകയായിരുന്നു. റിയാദ് വിമാനത്താവളത്തിലേക്ക് അടുത്തുകൊണ്ടിരിക്കെ ബസിൽ വെച്ച് ഖദീജക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ സമീപത്തെ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. അമീർ ഒഴികെ ഉംറ ഗ്രൂപ്പിൽ വന്ന ബാക്കിയുള്ളവരെല്ലാം നാട്ടിലേക്ക് മടങ്ങി. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. അതിനുളള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്. പരേതനായ മുഹമ്മദ് ഹാജിയാണ് മരിച്ച ഖദീജയുടെ ഭർത്താവ്. പരേതരായ മമ്മദ് - ഉമ്മത്ത് ദമ്പതികളാണ് മാതാപിതാക്കൾ. മക്കൾ - ഹസൈനാർ, സക്കീർ, ഹുസൈന്‍, ബുഷ്റ, ആമിന, സുലൈഖ, സുബൈദ, സീനത്ത്, സഫൂറ, ഉമൈവ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില