
ദുബായ്: യുഎഇയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മോശം ഓഫീസുകളുടെയും പട്ടിക പുറത്തുവിട്ട് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. രാജ്യത്തെ അറുനൂറോളം സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളുടെ സമഗ്ര പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയിരുത്തിയാണ് അദ്ദേഹം ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. തെറ്റുകള്‍ തിരുത്താന്‍ സ്വയം വിലയിരുത്തല്‍ അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തി മോശമായവയെയും നല്ല പ്രകടനം കാഴ്ച വെയ്ക്കുന്നവയെയും കണ്ടെത്തി പ്രഖ്യാപിക്കുമെന്ന് ശൈഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു. മോശം പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരെ ഉടനടി മാറ്റിയിട്ടുണ്ട്. പകരം ഇവിടങ്ങളില്‍ 'ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നറിയുന്ന' ആളുകളെ നിയമിച്ചതായും ശൈഖ് മുഹമ്മദ് അറിയിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച ഓഫീസുകളിലുള്ളവര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം ബോണസായി നല്‍കും.
മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍
1. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് - ഫുജൈറ സെന്റര്‍
2. വിദ്യാഭ്യാസ മന്ത്രാലയം - അജ്മാന്‍ സെന്റര്‍
3. ആഭ്യന്തര മന്ത്രാലയം - ട്രാഫിക് ആന്റ് ലൈസന്‍സിങ് അജ്മാന്‍ സെന്റര്‍
4. ആഭ്യന്തര മന്ത്രാലയം - വാസിത് പൊലീസ് സ്റ്റേഷന്‍, ഷാര്‍ജ
5. ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാം , റാസല്‍ഖൈമ സെന്റര്‍
മോശം പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങള്‍
1. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ്, അല്‍ഖാന്‍, ഷാര്‍ജ സെന്റര്‍
2. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, അല്‍ മുഹൈസിന സെന്റര്‍ ഫോര്‍ പ്രിവന്റീവ് മെഡിസിന്‍ , ദുബായ്
3. ജനറല്‍ പെന്‍ഷന്‍ ആന്റ് സോഷ്യല്‍ സെക്യൂരിറ്റി അതോരിറ്റി, ഷാര്‍ജ സെന്റര്‍
4. കമ്മ്യൂണിറ്റി ഡെവലപ്‍മെന്റ് മിനിസ്ട്രി, സോഷ്യല്‍ അഫയേഴ്സ് അബുദാബി, ബനിയാസ് സെന്റര്‍
5. മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം, ഫുജൈറ സെന്റര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam