ദുബായില്‍ 625 തടവുകാരെ മോചിപ്പിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്

By Web TeamFirst Published Nov 26, 2018, 10:12 PM IST
Highlights

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ 785 തടവുകാരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാരുടെ മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. 

ദുബായ്: ദുബായ് ജയിലുകളിലെ 625 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. യുഎഇയുടെ 47-ാം ദേശീയ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ 785 തടവുകാരെ മോചിപ്പിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ദേശീയ ദിനത്തോടനുബന്ധിച്ച് തടവുകാരുടെ മോചനം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് യുഎഇ 47-ാമത് ദേശീയ ദിനം ആഘോഷിക്കുന്നത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

click me!