
ദുബൈ: എക്‌സ്‌പോ 2020 (Expo 2020) ലെ ഇന്ത്യന്‍ പവലിയന്‍ (Indian Pavilion) യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം (Sheikh Mohammed bin Rashid) സന്ദര്‍ശിച്ചു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
എക്‌സ്‌പോ 2020 തുടങ്ങിയ ശേഷം ആദ്യമായാണ് ശൈഖ് മുഹമ്മദ് ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. പാകിസ്ഥാന്‍ പവലിയനും അദ്ദേഹം സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളുമായുള്ള ബന്ധം പുതുക്കുന്നതാണ് സന്ദര്‍ശനമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എക്‌സ്‌പോയില്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന പവലിയനുകളിലൊന്നാണ് ഇന്ത്യന്‍ പവലിയന്‍.
ദുബൈ യാത്രയ്ക്ക് ജിഡിആര്‍എഫ്എ, ഐസിഎ അനുമതി വേണ്ട
അബുദാബി: അബുദാബിയില്‍ 16 വയസില്‍ താഴെയുള്ള സ്‍കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് (Students below 16 years) കൊവിഡ് പരിശോധനയില്‍ (Covid Test) ഇളവ്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് (Abu Dhabi Department of Education and Knowledge) ആണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ 28 ദിവസത്തില്‍ ഒരിക്കല്‍ വീതം കൊവിഡ് പി.സി.ആര്‍ പരിശോധന (Covid PCR Test) നടത്തിയാല്‍ മതിയാവും.
നേരത്തെ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണമെന്നായിരുന്നു നിബന്ധന. ഇതില്‍ മാറ്റം വരുത്തിയാണ് പരിശോധന നാല് ആഴ്‍ചയില്‍ ഒരിക്കല്‍ മതിയെന്ന തീരുമാനം പ്രഖ്യാപിച്ചത്. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ സ്വകാര്യ, ചാര്‍ട്ടര്‍ സ്‍കൂളുകളിലേക്കും അയച്ചു. അതേസമയം 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകളില്‍ ഹാജരാവാന്‍ 14 ദിവസത്തിലൊരിക്കല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാണ്. ഇതിന് പുറമെ 16 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഇതുവരെ കൊവിഡ് വാക്സിന്‍ എടുത്തിട്ടില്ലെങ്കിലോ അല്ലെങ്കില്‍ വാക്സിനേഷനില്‍ ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലോ ഏഴ് ദിവസത്തിലൊരിക്കല്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തണം.
അബുദാബിയില്‍ അഞ്ച് സ്‍കൂളുകള്‍ കൂടി ബ്ലൂ ടിയര്‍ പദവിയിലെത്തിയതായി നേരത്തെ അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് അറിയിച്ചിരുന്നു. സ്‍കൂളുകളില്‍ നേരിട്ട് ഹാജരായി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍ 85 ശതമാനം പേരും വാക്സിനെടുത്ത് കഴിയുമ്പോഴാണ് ഈ പദവി ലഭിക്കുക. ഈ വര്‍ഷം ജനുവരിയിലാണ് വാക്സിനേഷന്‍ ഊര്‍ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംവിധാനം നടപ്പാക്കി തുടങ്ങിയത്. എമിറേറ്റിലെ നാല് ശതമാനം സ്വകാര്യ സ്‍കൂളുകളാണ് നിലവില്‍ ഈ പദവിയിലുള്ളത്. 8.8 ശതമാനം സ്‍കൂളുകള്‍ ഗ്രീന്‍ കാറ്റഗറിയിലും 19.8 ശതമാനം സ്‍കൂളുകള്‍ യെല്ലോ വിഭാഗത്തിലുമാണ്. ഓറഞ്ച് വിഭാഗത്തിലാണ് നിലവില്‍ 67.4 ശതമാനം സ്‍കൂളുകളും ഉള്‍പ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ