
കുവൈത്ത് സിറ്റി: കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കുവൈത്തിനെ ലോകത്തിലെ മുൻനിര രാഷ്ട്രങ്ങളിലൊന്നായി കെട്ടിപ്പെടുക്കുന്നതിന് സാക്ഷ്യം വഹിക്കുകയും നേതൃത്വം നല്‍കുകയും ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. 2021-ല്‍ ഗള്‍ഫ് രാജ്യങ്ങളും ലെബനോനും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര തര്‍ക്കം പരിഹരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കു വഹിച്ചു. മുന്‍ നിയമനിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മാപ്പു നല്‍കി.
ഗൾഫ് മേഖലയുടെ ഐക്യത്തിനായി നിലകൊണ്ട അദ്ദേഹം പലസ്തീനും വേണ്ടി ശക്തമായി എന്നും വാദിച്ചു. ഖത്തറിനും മേൽ ഏർപ്പെടുത്തിയ ഉപരോധം ഉൾപ്പടെയുള്ള മേഖലയിലെ തർക്കങ്ങൾ തീർത്തതിന്റ തുടർച്ചയായി നിലവിൽ വന്ന അൽ-ഉല കരാറിൽ അമീറിന്റെ പങ്ക് നിർണായകമായി. മേഖലയിലെ പ്രശ്നങ്ങൾ ഒന്നിച്ച് നേരിടാൻ സൗദിയും ഖത്തറും യുഎഇയും കുവൈത്തും ഉൾപ്പടെ ഏഴ് അറബ് രാജ്യങ്ങൾ തീരുമാനിച്ചത് ഈ കരാറിലൂടെയാണ്. രാജ്യത്ത് രാഷ്ട്രീയ കാരണങ്ങളാൽ ശിക്ഷിക്കപ്പെട്ട പ്രതിപക്ഷ പ്രവർത്തകരുൾപ്പടെ പൗരന്മാർക്ക് മാപ്പ് നൽകിയും രാജ്യത്തെ വിഷയങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും അവതരിപ്പിക്കേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന നിർദേശം നൽകിയും അദ്ദേഹം ശ്രദ്ധേയനായി.
Read Also - കുവൈത്ത് അമീറിൻറെ നിര്യാണം; രാജ്യത്ത് മൂന്ന് ദിവസം അവധി, 40 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം
ഭരണരംഗത്ത് വിവിധ ചുമതലകളിൽ അരനൂറ്റാണ്ടിലധികം പരിചയ സമ്പത്തുള്ള ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിര്‍ അൽ സബാഹ് കുവൈത്തിന്റെ പതിനാറാം അമീറായി ചുമതലയിലിരിക്കെയാണ് വിടവാങ്ങിയത്. 1962ൽ വെറും 25 വയസ്സുള്ളപ്പോഴാണ് ഹവല്ലി ഗവർണറായി ശൈഖ് നവാഫ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. 1978ൽ ആഭ്യന്തരമന്ത്രിയായി. പിന്നെ പ്രതിരോധ മന്ത്രിയുമായി. 1994 ഒക്ടോബറില്‍ കുവൈത്ത് നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി ചീഫായി ചുമതലയേറ്റ ശൈഖ് നവാഫ് 2003 വരെ ആ പദവി വഹിച്ചു. 3 വർഷം പ്രധാനമന്ത്രി പദവിയിൽ. അങ്ങനെ എല്ലാ മേഖലയിലെയും ഭരണ പരിചയവുമായാണ് അദ്ദേഹം കുവൈത്തിനെ നയിച്ചത്. 2020ലാണ് മുൻ അമീറിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്തെ നയിക്കാൻ അമീർ പദവിയിലെത്തിയത്. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായിരിക്കെ അതിർത്തി സംരക്ഷണത്തിനും, രാജ്യത്തിന്റെ ആന്തരിക ഘടനയെ ശക്തമാക്കാനും ഊന്നൽ നൽകി. പ്രായമായവർ, വിധവകൾ, അനാഥർ എന്നിവർക്ക്
വേണ്ടി രൂപീകരിച്ച നയങ്ങളും അദ്ദേഹത്തെ പ്രിയങ്കരനാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ