ഒമാനില്‍ നിബന്ധനകളോടെ ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

Published : Jan 14, 2021, 04:01 PM IST
ഒമാനില്‍ നിബന്ധനകളോടെ ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി

Synopsis

ഷോപ്പിംഗ് മാളുകളിലെ നമസ്‌കാര മുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുവാനും നഗരസഭ അനുവാദം നല്‍കിയിട്ടുണ്ട്.

മസ്‌കറ്റ്: കര്‍ശന മുന്‍കരുതല്‍ നടപടികളോട് കൂടി ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി.  ജനുവരി 17 ഞാറാഴ്ച മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. ഇതിന് വേണ്ട ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു.

ഷോപ്പിംഗ് മാളുകളിലെ നമസ്‌കാര മുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുവാനും നഗരസഭ അനുവാദം നല്‍കിയിട്ടുണ്ട്. അതോടൊപ്പം കല്യാണ മണ്ഡപങ്ങളില്‍ /ഹാളുകളില്‍ 50 ശതമാനം അതിഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിഥികളുടെ എണ്ണം 250തില്‍ കവിയുവാന്‍ പാടില്ല എന്നും മസ്‌കറ്റ് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി സ്ഥാപക ദിനം; ഫെബ്രുവരി 22ന് പൊതുഅവധി പ്രഖ്യാപിച്ചു
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും