കൊവിഡ് 19: സൗദിയിൽ ഷോപ്പിങ് മാളുകള്‍ അടച്ചു

By Web TeamFirst Published Mar 16, 2020, 8:57 AM IST
Highlights

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും അടയ്ക്കും.

റിയാദ്: സൗദിയിലെ മുഴുവന്‍ ഷോപ്പിങ് മാളുകളും അടയ്ക്കാന്‍ മുനിസിപ്പൽ ഗ്രാമീണ മന്ത്രാലയം ഉത്തരവിട്ടു. മാളുകളിലെ വിനോദ പരിപാടികള്‍ക്കും വിലക്കേർപ്പെടുത്തി. അവശ്യവസ്തുക്കള്‍ ലഭ്യമാകുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മാത്രം വിലക്കില്ല. ഓരോ പ്രവിശ്യയിലേയും മേഖലയിലെയും മുനിസിപ്പാലിറ്റികൾ ഈ ഉത്തരവ് നടപ്പാക്കി തുടങ്ങി.

ഓരോ മുനിസിപ്പാലിറ്റി മേഖലകളിലും അവിടങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. കൂടുതൽ കോവിഡ് ബാധിതരുള്ള പ്രദേശങ്ങളിൽ തീരുമാനം കൂടുതൽ കർശനമായി നടപ്പാക്കും. ഇവിടങ്ങളിൽ ഭക്ഷണശാലകളില്‍ നിന്നും പാഴ്സലുകള്‍ മാത്രമേ ഇനി മുതല്‍ അനുവദിക്കൂ. മാളുകള്‍ക്ക് അകത്ത് ഒരു തരത്തിലുള്ള വിനോദ പരിപാടികളും അനുവദിക്കില്ല. സൂപര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും പതിവുപോലെ പ്രവര്‍ത്തിക്കാം. ബാക്കിയുള്ള മുഴുവന്‍ സ്ഥാപനങ്ങളും അടക്കണം. മാളുകള്‍ക്ക് മാത്രമാണ് നിലവില്‍ വിലക്ക്. കൂടുതല്‍ ആളുകള്‍ ഏറെ സമയം ചെലവഴിക്കുന്ന സ്ഥലങ്ങൾ എന്നുള്ള നിലക്കാണ് മാളുകൾക്കെതിരായ നടപടി. വിപണിയില്‍ അവശ്യവസ്തുക്കളെല്ലാം ലഭ്യമാണെന്നും ഇറക്കുമതി തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

click me!