
അങ്കാറ: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്ന് സൗദി വ്യക്തമാക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ആരാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നും സൗദി വ്യക്തമാക്കണമെന്ന് തുര്‍ക്കി പാര്‍ലമെന്റില്‍ വെള്ളിയാഴ്ച അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് സൗദി അറസ്റ്റ് ചെയ്ത 18 പേര്‍ക്ക് ആരാണ് ഖഷോഗിയെ കൊന്നതെന്ന് അറിവുണ്ടായിരിക്കും. ആരാണ് കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കിയതെന്നും മൃതദേഹം എന്തുചെയ്തെന്നും അവര്‍ക്കറിയാം. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തുര്‍ക്കിയില്‍ തന്നെ വിചാരണ നടത്താം. സംഭവത്തില്‍ ഒരു രാജ്യം പുലര്‍ത്തേണ്ട ഗൗരവം കാണിക്കാതെ ബാലിശമായ പ്രസ്താവനകളാണ് സൗദി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഖഷോഗിയുടെ ശരീരാവശിഷ്ടങ്ങള്‍ കൈമാറിയ പ്രാദേശിക സഹായി ആരാണെന്ന് സൗദി വ്യക്തമാക്കണമെന്നും എര്‍ദോഗന്‍ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam