നവയുഗവും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു; നിയമക്കുരുക്കില്‍പ്പെട്ട രോഗിയായ പ്രവാസി മലയാളി നാട്ടിലേക്ക്

Published : Mar 24, 2022, 11:09 PM ISTUpdated : Mar 24, 2022, 11:14 PM IST
നവയുഗവും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു; നിയമക്കുരുക്കില്‍പ്പെട്ട രോഗിയായ പ്രവാസി മലയാളി നാട്ടിലേക്ക്

Synopsis

കെട്ടിടനിര്‍മ്മാണ മേഖലയില്‍ ആയിരുന്നു ജോലി. ജോലിത്തിരക്കില്‍ ആരോഗ്യം ശ്രദ്ധിയ്ക്കുന്നതില്‍ വരുത്തിയ വീഴ്ച അദ്ദേഹത്തിന് വിനയായി.  പ്രമേഹരോഗം ബാധിച്ച അദ്ദേഹത്തിന് ജോലിയ്ക്കിടെ കാലില്‍ ഉണ്ടായ മുറിവ്അണുബാധ കാരണം പഴുത്തതോടെ ഗുരുതരമായ അവസ്ഥയിലായി.

റിയാദ്: ഗുരുതരമായ പ്രമേഹവും, ആരോഗ്യപ്രശ്‌നങ്ങളും ഒരുവശത്ത്; ഇക്കാമയോ ഇന്‍ഷുറന്‍സോ ഇല്ലാതെനിയമക്കുരുക്കുകള്‍ വേറൊരു വശത്ത്. പ്രവാസജീവിതം ദുരിതാവസ്ഥയിലായിരുന്ന മലയാളി നവയുഗം സാംസ്‌ക്കാരിക വേദിയുടെയും ഇന്ത്യന്‍ എംബസിയുടെയും കൂട്ടായ പരിശ്രമത്തിനൊടുവില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.

തിരുവനന്തപുരം കോട്ടൂര്‍ സ്വദേശി കാസീം കുഞ്ഞു ഇബ്രാഹിംകുഞ്ഞു ആണ് ദുരിതപ്രവാസം താണ്ടിനാട്ടിലേയ്ക്ക് മടങ്ങിയത്. ദീര്‍ഘകാലമായി സൗദിയില്‍ പ്രവാസിയായിരുന്ന ഇബ്രാഹിംകുഞ്ഞിന് അല്‍ഹസ്സയില്‍ കെട്ടിടനിര്‍മ്മാണ മേഖലയില്‍ ആയിരുന്നു ജോലി. ജോലിത്തിരക്കില്‍ ആരോഗ്യം ശ്രദ്ധിയ്ക്കുന്നതില്‍ വരുത്തിയ വീഴ്ച അദ്ദേഹത്തിന് വിനയായി.  പ്രമേഹരോഗം ബാധിച്ച അദ്ദേഹത്തിന് ജോലിയ്ക്കിടെ കാലില്‍ ഉണ്ടായ മുറിവ്അണുബാധ കാരണം പഴുത്തതോടെ ഗുരുതരമായ അവസ്ഥയിലായി. ഭീമമായ തുക നല്‍കി സൗദിയിലെ ഏതെങ്കിലും ആശുപത്രിയില്‍ വെച്ച് കാല് മുറിയ്ക്കുകയോഅല്ലെങ്കില്‍ വിദഗ്ദ്ധചികിത്സയ്ക്കായി നാട്ടിലേയ്ക്ക് കൊണ്ടുപോകുകയോ ചെയ്യാതെ തരമില്ല എന്ന അവസ്ഥയിലായി.

ഇക്കാമ കാലാവധി കഴിയുകയും, ഇന്‍ഷുറന്‍സ് പുതുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ ആശുപത്രിയില്‍ ചികിത്സയും കിട്ടാതെയായി. അതോടെ അല്‍ ഹസ്സയിലെ സുഹൃത്തുക്കള്‍ ഇബ്രാഹിം കുഞ്ഞിനെ നാട്ടിലേയ്ക്ക്അയയ്ക്കാനുള്ള ശ്രമം തുടങ്ങി. എന്നാല്‍ ഇബ്രാഹിം കുഞ്ഞിന്റെ ഇക്കാമ റിയാദിലാണ ്എടുത്തത് എന്നതിനാല്‍ അല്‍ഹസ്സയിലോ,  ദമ്മാമിലോഒന്നും എക്‌സിറ്റ് അടിയ്ക്കാന്‍ കഴിഞ്ഞില്ല. കിഴക്കന്‍ പ്രവിശ്യയിലെ പല സ്ഥലങ്ങളില്‍ കുറെ പ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ സുഹൃത്തുക്കള്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിയ്ക്കുന്നത്. അതോടെ നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു.

മണിക്കുട്ടന്‍ റിയാദ് ഇന്ത്യന്‍ എംബസ്സിയെ ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിന്റെ കാര്യം അറിയിക്കുകയും നിരന്തരമായിഎംബസ്സി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അങ്ങനെ നവയുഗത്തിന്റെ നിരന്തരസമ്മര്‍ദ്ദം കൊണ്ട് എംബസ്സിയുടെ സഹായത്തോടെ റിയാദ് ലേബര്‍ ഓഫീസ് വഴി റിയാദ് തര്‍ഹീല്‍ നിന്നും ഇബ്രാഹിം കുഞ്ഞിന് എക്‌സിറ്റ് അടിച്ചുകിട്ടി. സുഹൃത്തുക്കള്‍ തന്നെ ഒരുമിച്ചു കൂടി ടിക്കറ്റ്  എടുത്തുനല്‍കി. തന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞുഇബ്രാഹിംകുഞ്ഞു നാട്ടിലേയ്ക്ക് മടങ്ങി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ