സൗദി അറേബ്യയില്‍ 40 ലക്ഷം ലഹരി ഗുളികകള്‍ പിടിച്ചു; അഞ്ച് പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Jun 2, 2023, 11:54 PM IST
Highlights

പിടിയിലായ ആറ് പേരില്‍ മൂന്ന് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരും ഒരാള്‍ സുഡാന്‍ സ്വദേശിയും ഒരാള്‍ യെമനി പൗരനും ഒരാള്‍ സൗദി പൗരനുമാണ്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. 

റിയാദ്: സൗദി അറേബ്യയില്‍ 40 ലക്ഷത്തിലധികം ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് റിയാദിലായിരുന്നു വന്‍ മയക്കുമരുന്ന് വേട്ട. രാജ്യത്ത് നിരോധിച്ചിട്ടുള്ള 40,94,950 ഗുളികകളാണ് പിടിച്ചെടുത്തതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ വക്താവ് അറിയിച്ചു.

പിടിയിലായ ആറ് പേരില്‍ മൂന്ന് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരും ഒരാള്‍ സുഡാന്‍ സ്വദേശിയും ഒരാള്‍ യെമനി പൗരനും ഒരാള്‍ സൗദി പൗരനുമാണ്. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സൗദി അറേബ്യയിലെ മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ മക്ക, റിയാദ് മേഖലകളിലും കിഴക്കന്‍ മേഖലകളിലും 911 എന്ന നമ്പറില്‍ വിളിച്ചും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിച്ചും അറിയിക്കണമെന്ന് സുരക്ഷാ വിഭാഗങ്ങള്‍ അറിയിച്ചു. 
ഇതിന് പുറമെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റിനെ 995 എന്ന നമ്പറില്‍ വിളിച്ചോ അല്ലെങ്കില്‍ 995@gdnc.gov.sa എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടോ വിവരം കൈമാറുകയും ചെയ്യാം. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ കൈമാറുന്ന എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

Read also:  താമസ സ്ഥലത്ത് വന്‍ മയക്കുമരുന്ന് ശേഖരവുമായി പ്രവാസി യുവാവ് അറസ്റ്റിലായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!