കുവൈത്തിലെ ഹവല്ലിയിൽ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; ആറ് പ്രവാസികൾ അറസ്റ്റിൽ

Published : Nov 19, 2026, 12:17 PM IST
kuwait- arrest

Synopsis

കുവൈത്തിലെ ഹവല്ലിയിൽ അനധികൃത ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ പണവും ചൂതാട്ടത്തിന് ഉപയോഗിച്ച പേപ്പറുകളും പിടിച്ചെടുത്തു. പ്രതികളെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലി പ്രദേശത്ത് അനധികൃതമായി ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്ന ആറ് ഏഷ്യൻ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള മനുഷ്യക്കടത്തും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള പ്രത്യേക വിഭാഗമാണ് പരിശോധന നടത്തിയത്. ഹവല്ലിയിലെ ഒരു സ്ഥലത്ത് സംഘം ചൂതാട്ടത്തിൽ ഏർപ്പെടുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വിശദമായ അന്വേഷണവും നിരീക്ഷണവും നടത്തി. ചൂതാട്ടം നടക്കുന്ന സ്ഥലം തിരിച്ചറിഞ്ഞശേഷം നടത്തിയ റെയ്ഡിൽ ആറ് പേരെയും പിടികൂടുകയായിരുന്നു. പരിശോധനയ്ക്കിടെ ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന പേപ്പറുകളും പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത തെളിവുകൾ കാണിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികൾ ചൂതാട്ടത്തിൽ ഏർപ്പെട്ടിരുന്നതായി സമ്മതിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറസ്റ്റിലായ ആറ് പ്രവാസികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിൽ അനധികൃത ചൂതാട്ടം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സുരക്ഷാ വിഭാഗങ്ങൾ നടത്തുന്ന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദ് ലക്ഷ്യമാക്കിയെത്തിയ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം തകർത്തു; യെമനിൽ സൈന്യത്തിന്‍റെ തിരിച്ചടിയിൽ 142 ഹൂതികൾ കൊല്ലപ്പെട്ടു
കുവൈത്തിൽ വ്യാപക സുരക്ഷാ പരിശോധന; ഫർവാനിയയിൽ പിടിയിലായത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് സംഘവുമടക്കം നൂറിലധികം പേർ