കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ആറ് പ്രവാസികള്‍ കൂടി മരിച്ചു

Published : May 03, 2020, 07:37 PM IST
കൊവിഡ് ബാധിച്ച് സൗദി അറേബ്യയിൽ ആറ് പ്രവാസികള്‍ കൂടി മരിച്ചു

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 27011 ആയി. പുതിയ രോഗികളിൽ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണ്. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇന്ന് എട്ട് പേർ മരിച്ചു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ് മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലാണ് മരണം. 32നും 84നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവർ. 1552 ആളുകളിലാണ് പുതിയതായി രോഗം കണ്ടെത്തിയത്. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 27011 ആയി. പുതിയ രോഗികളിൽ 84 ശതമാനം പുരുഷന്മാരും 16 ശതമാനം സ്ത്രീകളുമാണ്. അതിൽ 19 ശതമാനം സൗദികളും 81 ശതമാനം വിദേശികളുമാണ്. ഇതിൽ അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. 24 മണിക്കൂറിനിടെ 369 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 22693 ആളുകളിൽ 139 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരൊറ്റ വാട്സാപ്പ് സന്ദേശം ഏറ്റെടുത്തപ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ 9 ലക്ഷം; ഉത്തരേന്ത്യക്കായി 3000 കമ്പിളി പുതപ്പുകൾ കൈമാറി റിയാദ് കെഎംസിസി
സൗദിയിൽ ഒരാഴ്ചയ്ക്കിടെ 18,054 പ്രവാസികൾ പിടിയിൽ, തൊഴിൽ, വിസ നിയമലംഘനം; കർശന പരിശോധന