
റിയാദ്: സൗദി അറേബ്യയില്‍ കോളജ് ബസ് അപകടത്തിൽപെട്ട് ആറ് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. മക്കയിലെ ജലീൽ റോഡിലായിരുന്നു സംഭവം. ടെക്നിക്കൽ കോളജ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. കോളേജ് വിട്ട് വീടുകളിലേക്ക് മടങ്ങുന്നതിനിടെ ബസിന്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം ഒരു കാറിലും ഒരു കെട്ടിടത്തിലും ഇടിക്കുകയുമായിരുന്നു.
ബസ് ഇടിച്ചതിനെ തുടര്‍ന്ന് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് മക്ക ട്രാഫിക് പൊലീസ് അന്വേഷണം നടത്തി. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി
പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഉറക്കത്തില്‍ മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ആണ് മരിച്ചത്. പതിനാറ് വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം മനാമയിലെ ഒരു ഷിഫ്റ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മാതാവ് - സൈനബ. ഭാര്യ - സബ്‍ന. മക്കള്‍ - ഷദീദ്, ഷാഹിദ്, ഷഹാന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടന്നുവരുന്നു.
Read also: സന്ദര്‍ശക വിസയില്‍ മകളുടെ അടുത്തെത്തിയ മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ