സൗദി അറേബ്യയില്‍ തീപ്പിടുത്തം; ആറുപേര്‍ക്ക് പരിക്ക്

Published : Mar 11, 2020, 07:22 PM ISTUpdated : Mar 12, 2020, 08:39 AM IST
സൗദി അറേബ്യയില്‍ തീപ്പിടുത്തം; ആറുപേര്‍ക്ക് പരിക്ക്

Synopsis

സൗദി അറേബ്യയിലെ ബുറൈദയില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ആറുപേര്‍ക്ക് പരിക്ക്. 

ബുറൈദ: ബുറൈദ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഫര്‍ണിഷ്‍ഡ് അപ്പാര്‍ട്ട്മെന്‍റിലുണ്ടായ തീപ്പിടുത്തത്തില്‍ ആറുപേര്‍ക്ക് പരിക്ക്. അഞ്ചുപേര്‍ക്ക് സംഭവസ്ഥലത്ത് വെച്ച് റെഡ് ക്രസന്‍റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. പിന്നീട് ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

കെട്ടിടത്തിന്‍റെ രണ്ടാംനിലയിലെ സ്റ്റോര്‍ റൂമില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. താമസക്കാരും ജീവനക്കാരും ഉള്‍പ്പടെ 22 പേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഒഴിപ്പിച്ചു. തീയണച്ചതായി അല്‍ഖസീം സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഇബ്രാഹിം അബല്‍ഖൈല്‍ അറിയിച്ചു.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം