യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ പിടി വീഴും; ആറുമാസം തടവ്

By Web TeamFirst Published May 17, 2021, 1:33 PM IST
Highlights

സ്ത്രീകള്‍, 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷത്തെ തടവും 10,000 ദിര്‍ഹവുമാണ് ശിക്ഷ.

ദുബൈ: യുഎഇയില്‍ പൊതുസ്ഥലത്തും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുമര്യാദകള്‍ ലംഘിക്കുകയോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. കുറഞ്ഞത് ആറുമാസം തടവുശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. 

സ്ത്രീകള്‍, 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷത്തെ തടവും 10,000 ദിര്‍ഹവുമാണ് ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാര്‍ വേഷം മാറിയെത്തിയാല്‍ ഒരു വര്‍ഷം തടവോ 10,000 ദിര്‍ഹം പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!