
അബുദാബി: യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തത് അതിശക്തമായ മഴ. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയ്ക്ക് ശമനമായിട്ടുണ്ട്. ജാഗ്രതാ നിര്‍ദ്ദേശം അവസാനിച്ചതായി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.
റോഡുകളിലെ വെള്ളക്കെട്ട് നീങ്ങി. നാലു ദിവസം കൊണ്ട് ആറ് മാസത്തെ മഴയാണ് യുഎഇയില്‍ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഞായറാഴ്ച അബുദാബി ഖതം അൽ ഷഖ്‍ലയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്, 78 മില്ലിമീറ്റർ. ഫുജൈറയിലെ അൽ ഫാർഫറിൽ 77.4 മി.മീ, ദുബായിൽ 60 മി.മീ, അൽഐനിൽ 25.4 മി.മീ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. യുഎഇയിലെ ഒരു വര്‍ഷം ശരാശരി 100 മി.മി താഴെയാണ് സാധാരണയായി ലഭിക്കുന്ന മഴ.
Read Also - പ്രവാസികൾക്ക് വൻ തിരിച്ചടി, തീരുമാനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഈ മേഖലയിൽ 35 ശതമാനം സ്വദേശിവത്കരണം
ദിവസങ്ങള്‍ക്ക് ശേഷം മഴ ശമിച്ചതോടെ വൃത്തിയാക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതത്തിനു തടസ്സമില്ല. അധികൃതരുടെ മുന്നറിയിപ്പുകള്‍ അപകടങ്ങള്‍ കുറയുന്നതിന് കാരണമായി. . ജാഗ്രതാ നിർദേശം അവസാനിച്ചതോടെ ശനിയാഴ്ച റദ്ദാക്കിയ വിമാന, ബസ്, ജല ഗതാഗത സേവനങ്ങളെല്ലാം പുനഃസ്ഥാപിച്ചു. ഇന്നലെ പതിവുപോലെ സർവീസ് നടത്തി.
മഴക്കെടുതികൾ നീക്കുന്നതിന്റെയും മുൻകരുതലിന്റെയും ഭാഗമായി ഇന്ന് ദുബായിലെ സ്വകാര്യ സ്കൂൾ, നഴ്സറി, കോളജ് എന്നിവയ്ക്ക് ഓൺലൈൻ ക്ലാസ് അനുവദിച്ചിട്ടുണ്ട്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്‌ഡിഎ) അറിയിച്ചതാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam