കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; കഞ്ചാവും ഹെറോയിനുമടക്കം പിടിച്ചെടുത്തു, നാല് വ്യത്യസ്ത കേസുകളിലായി ആറ് പേർ അറസ്റ്റിൽ

Published : Oct 16, 2026, 05:38 PM IST
drugs seized

Synopsis

കുവൈത്തിൽ കഞ്ചാവും ഹെറോയിനുമടക്കം പിടിച്ചെടുത്തു. നാല് വ്യത്യസ്ത കേസുകളിലായി ആറ് പേർ അറസ്റ്റിൽ. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും മേൽപ്പറഞ്ഞ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.

കുവൈത്ത് സിറ്റി: കുവൈത്തിൽ ആറ് പേരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് നാല് വ്യത്യസ്ത കേസുകളിലായി പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് വൻതോതിൽ നിരോധിത വസ്തുക്കളും ലഹരിമരുന്നുകളും പിടിച്ചെടുത്തു. മൂന്ന് കിലോഗ്രാം കഞ്ചാവ്, മൂന്ന് ലിറ്റർ ഹാഷിഷ് ഓയിൽ, 550 ഗ്രാം മെതാംഫെറ്റാമിൻ, 260 ഗ്രാം ഹെറോയിൻ, 100 ഗ്രാം ഹാഷിഷ് എന്നിവയാണ് പ്രധാനമായി പിടിച്ചെടുത്തത്. ഇതിനുപുറമേ, അഞ്ച് ഡിജിറ്റൽ സ്കെയിലുകൾ, രണ്ട് ഷീറ്റ് രാസവസ്തുക്കൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായി തയ്യാറാക്കിയ നിരവധി ഒഴിഞ്ഞ പാക്കറ്റുകളും പൊലീസ് കണ്ടെടുത്തു.

പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധനകൾ കർശനമായി തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ സൈബർ ക്രൈം വിഭാഗം ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ കോൾ; ഒടുവിൽ യുവാവിന് നഷ്ടമായത് വൻതുക
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത; കോഴിക്കോടേക്ക് നേരിട്ടുള്ള പുതിയ സർവീസുകൾ പ്രഖ്യാപിച്ച് സലാം എയർ