
മനാമ: നാലാം തവണയും കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങള്‍ ലംഘിച്ച ഒരു റസ്റ്റോറന്റ് ഉടമയ്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബഹ്റൈന്‍ പ്രോസിക്യൂഷന്‍. ഇയാള്‍ക്ക് ആറ് വര്‍ഷം ജയില്‍ ശിക്ഷയും 60,000 ബഹ്റൈന്‍ ദിനാര്‍ (5.85 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയും വിധിക്കണമെന്നാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
തന്റെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുപ്പതിലധികം പേരെ പ്രവേശിപ്പിച്ചതാണ് നിയമനടപടിക്ക് കാരണമായത്. നാല് തവണ ഇയാള്‍ നിയമലംഘനം ആവര്‍ത്തിക്കുകയും ചെയ്‍തു. തനിക്ക് ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കേസില്‍ വാദം കേട്ട കോടതി നടപടികള്‍ ബുധനാഴ്‍ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam