സൗദി അറേബ്യയിലെ ജോലിസ്ഥലത്ത് അപകടം; മൂന്ന് പ്രവാസികള്‍ മരിച്ചു

By Web TeamFirst Published Mar 30, 2021, 5:45 PM IST
Highlights

അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്ന് തൊഴിലാളികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അല്‍ നസീം ഡിസ്‍ട്രിക്റ്റിലായിരുന്നു സംഭവം. ജോലിക്കായി സജ്ജീകരിച്ചിരുന്ന താത്കാലിക നിര്‍മിതികള്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്. അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്ന് തൊഴിലാളികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൂവരും പാകിസ്ഥാന്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അസീസിയ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

click me!