കര്‍ഫ്യൂ ലംഘനം; കുവൈത്തില്‍ 16 പേര്‍ അറസ്റ്റില്‍

By Web TeamFirst Published May 12, 2021, 11:16 PM IST
Highlights

കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 16 പേരെ കൂടി അറസ്റ്റ് ചെയ്തു. അഞ്ച് സ്വദേശികളും 11 വിദേശികളുമാണ് പിടിയിലായത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന് ഏഴുപേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് ആറുപേര്‍ എന്നിങ്ങനെയാണ് പിടിയിലായത്. 

ജഹ്‌റ, അഹ്മദി, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്ററുകളില്‍ നിന്ന് ആരും അറസ്റ്റിലായില്ല. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ പാടില്ല. റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാത്രി പത്തുമണി വരെ നടക്കാന്‍ അനുമതിയുണ്ടാകും. സ്വന്തം റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് പുറത്തു പോകാന്‍ പാടില്ല. അതേസമയം വ്യാഴാഴ്ച മുതല്‍ കുവൈത്തില്‍ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് മന്ത്രിസഭ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വ്യാപാര നിയന്ത്രണങ്ങള്‍ ഉണ്ടാകും. 

click me!