സ്നാപ് ചാറ്റിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2,000 ദിനാർ പിഴ, മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവ്

Published : Sep 26, 2026, 05:44 PM IST
Mobile Phone

Synopsis

സ്നാപ് ചാറ്റിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2000 ദിനാർ പിഴ. കേസുമായി ബന്ധപ്പെട്ട് ഇവർ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി: സ്നാപ്ചാറ്റിലൂടെ പൊതുസദാചാരത്തിന് വിരുദ്ധമായ വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വനിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2,000 കുവൈത്ത് ദിനാർ പിഴ വിധിച്ച് കുവൈത്ത് പരമോന്നത കോടതി.

കേസുമായി ബന്ധപ്പെട്ട് ഇവർ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. അശ്ലീല ദൃശ്യങ്ങൾ സ്നാപ്ചാറ്റിൽ പങ്കുവെച്ചതിനൊപ്പം തന്നെ വിമർശിച്ചവർക്കെതിരെ സൈബർ കുറ്റകൃത്യ പരാതികൾ നൽകി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചതായും ഇവർക്കെതിരെ ആരോപണമുയർന്നിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം വിഭാഗത്തിലാണ് പരാതികൾ സമർപ്പിച്ചിരുന്നത്. കേസ് പരിഗണിച്ച കുവൈത്ത് കോടതി നേരത്തെ വിധിച്ച പിഴ ശരിവെക്കുകയും കുറ്റകൃത്യവുമായി ബന്ധപ്പെട്ട മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച നാലുപേർ അറസ്റ്റിൽ; അഞ്ച് വണ്ടികൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ഒമാനിൽ ടണലിനുള്ളിൽ നിയന്ത്രണം വിട്ട് ട്രക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, ദൃശ്യങ്ങൾ പുറത്ത്