
കുവൈത്ത് സിറ്റി: ആത്മീയ രോഗശാന്തിക്കാരിയായി വേഷം മാറി, പണം സ്വീകരിച്ച് വ്യക്തികളെ ചൂഷണം ചെയ്തതിന് കുവൈത്തിൽ ഒരു ഇറാഖി സ്ത്രീ അറസ്റ്റിലായി. ഇമാൻ അബ്ദുൾ കരീം അബ്ബൗദ് കാസിം എന്ന സ്ത്രീയാണ് പിടിയിലായത്.
ആഭ്യന്തര മന്ത്രാലയത്തിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, അദാൻ പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. അമാനുഷിക ശക്തികളുണ്ടെന്ന് അവകാശവാദം ഉന്നയിച്ചും ആചാരങ്ങൾ അനുഷ്ഠിച്ചും, കാണാത്ത കാര്യങ്ങൾ പ്രവചിച്ചും ആളുകളുടെ വ്യക്തിപരവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും ഉണ്ടെന്ന് അവർ വ്യാജമായി അവകാശപ്പെട്ടതായി അധികൃതർ പറയുന്നു. പരിഹാരങ്ങൾക്കായി സമീപിച്ച വ്യക്തികളിൽനിന്നും ഇവർ പണം ഈടാക്കി.
ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് സ്ഥിരീകരിച്ചതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഓപ്പറേഷൻ ആരംഭിച്ചു. നിരീക്ഷണ കാലയളവിന് ശേഷം ഉദ്യോഗസ്ഥർക്ക് നിയമപരമായ വാറണ്ട് ലഭിക്കുകയും ഇവരുടെ നാടകീയമായ അറസ്റ്റിലേക്ക് നയിച്ച ഒരു കെണി ഒരുക്കുകയും ചെയ്തു. പ്രതിയെ പിടികൂടിയപ്പോൾ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിവിധ വസ്തുക്കൾ ഇവരുടെ കൈവശം കണ്ടെത്തി. അതിൽ കുംഭങ്ങൾ, ആചാരപരമായ പേപ്പറുകൾ, ഔഷധ എണ്ണകൾ, പൂട്ടുകൾ, താലിസ്മാൻ എന്നിവ ഉൾപ്പെടുന്നു. ഇവ ഇരകളെ അവരുടെ ശക്തികൾ ബോധ്യപ്പെടുത്താൻ ഉപയോഗിച്ചതായി പറയപ്പെടുന്നു.
തുടർന്ന് വസ്തുക്കൾ കണ്ടുകെട്ടുകയും അവരെ അറസ്റ്റ് ചെയ്തു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു. ഇത്തരം വഞ്ചനാപരവും നിയമവിരുദ്ധവുമായ പ്രവൃത്തികളിൽ വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വഞ്ചനയിലൂടെയോ അന്ധവിശ്വാസത്തിലൂടെയോ സമൂഹത്തെ ദ്രോഹിക്കുന്ന ആരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമാനമായ കേസുകൾ ഔദ്യോഗിക മാർഗങ്ങൾ വഴി റിപ്പോർട്ട് ചെയ്യാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ