വർണപ്രഭയിൽ തിളങ്ങും, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റെയിൻഡ് ​ഗ്ലാസ് ആർട്ട് വർക്കുകൾ സ്ഥാപിക്കുന്നു

Published : Feb 12, 2025, 02:51 PM IST
വർണപ്രഭയിൽ തിളങ്ങും, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റെയിൻഡ് ​ഗ്ലാസ് ആർട്ട് വർക്കുകൾ സ്ഥാപിക്കുന്നു

Synopsis

പ്രശസ്ത കലാകാരനായ സർ ബ്രയാൻ ക്ലാർക്കിന്റെ "കോൺകോർഡിയ" എന്ന സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്‌വർക്കുകളാണ് സ്ഥാപിക്കുക

മനാമ : ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റെയിൻഡ് ​ഗ്ലാസ് ആർട്ട് വർക്കുകൾ ഉടൻ സ്ഥാപിക്കും. പ്രശസ്ത കലാകാരനായ സർ ബ്രയാൻ ക്ലാർക്കിന്റെ "കോൺകോർഡിയ" എന്ന സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്‌വർക്കുകളാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുക. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു നടപടി. ഈ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്‌വർക്കിന് 17 മീറ്റർ നീളവും 34 മീറ്റർ വീതിയും ഉണ്ടാകും. 

read more : തീവ്രവാദ ഫണ്ടിങ് ശൃംഖലകളോട് സഹിഷ്ണുത കാണിക്കില്ലെന്ന് കുവൈത്ത്

സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്‌വർക്ക് സ്ഥാപിക്കുന്നതിലൂടെ ടെർമിനലിന്റെ സൗന്ദര്യം വർധിക്കുമെന്നും നിറവും പ്രകാശവും സമന്വയിക്കുന്നതിലൂടെ ഇവിടെയെത്തുന്ന യാത്രക്കാർക്ക് മനോഹരമായ ഒരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുകയെന്നും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം സിഇഓ മുഹമ്മദ് യൂസിഫ് അൽബിൻഫല പറഞ്ഞു. വിമാനത്താവളങ്ങൾ പോലുള്ള പൊതു ഇടങ്ങളിൽ ഇത്തരം കലാ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളിൽപ്പെട്ട ആൾക്കാരെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയുന്നതായി അദ്ദേഹം പറ‍ഞ്ഞു. ലോക പ്രശസ്തി നേടിയ ചിത്രകാരനും ആർക്കിടെക്ചറൽ ആർട്ടിസ്റ്റുമാണ് സർ ബ്രയാൻ ക്ലാർക്ക്. ആധുനിക സ്റ്റെയിൻഡ് ​ഗ്ലാസ് കലയുടെ പിതാവെന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി