മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളൊരുക്കി മക്കയിലെ വിശുദ്ധ പള്ളി

Published : Dec 25, 2025, 03:02 PM IST
makkah

Synopsis

മക്കയിലെ വിശുദ്ധ പള്ളിയിൽ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. മാനുഷിക പരിഗണനക്കും സേവന നിലവാരത്തിനും മുൻഗണന നൽകിക്കൊണ്ട് ഭരണകൂടം നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ.

റിയാദ്: മക്കയിലെ വിശുദ്ധ പള്ളിയിൽ തീർഥാടകരും സന്ദർശകരുമായ മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി. തിരക്കേറിയ സമയങ്ങളിൽ ഈ വിഭാഗത്തിൽപ്പെട്ടവർക്ക് എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും സാധിക്കുന്ന തരത്തിൽ അതീവ ശ്രദ്ധയോടെയാണ് പാതകൾ ക്രമീകരിച്ചിരിക്കുന്നത്. അജിയാദ് ബ്രിഡ്ജ്, അൽ മർവ എലിവേറ്ററുകൾ, അൽ അർഖം ബ്രിഡ്ജ്, അൽ അർഖം എലിവേറ്ററുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ പ്രത്യേക വഴികൾ സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ വിവിധ നിലകളിലേക്കുള്ള യാത്രയും പ്രവേശനവും കൂടുതൽ ലളിതമാകും.

മാനുഷിക പരിഗണനക്കും സേവന നിലവാരത്തിനും മുൻഗണന നൽകിക്കൊണ്ട് ഭരണകൂടം നടപ്പാക്കുന്ന വിപുലമായ പദ്ധതികളുടെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ആവശ്യമായ പ്രത്യേക പരിഗണന നൽകുകയും അവർക്ക് പള്ളിയിലെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിച്ചേരാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നത് ഹജ്ജ്-ഉംറ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കും. ഹറം പള്ളിയിലുടനീളം സ്ഥാപിച്ചിട്ടുള്ള ഗൈഡൻസ് ബോർഡുകളും മാപ്പുകളും കൃത്യമായി ഉപയോഗപ്പെടുത്താൻ അധികൃതർ സന്ദർശകരോട് നിർദേശിച്ചു. ഈ മാപ്പുകളിൽ പ്രത്യേക പാതകൾ, എലിവേറ്ററുകൾ, മറ്റ് സഹായ സേവനങ്ങൾ എന്നിവ എവിടെയെല്ലാമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നഴ്സ് ആകണമെന്ന ആഗ്രഹം ബാക്കിയായി, പൊലീസ് എത്തുമ്പോൾ അബോധാവസ്ഥയിൽ സുപ്രിയ, ഓസ്ട്രേലിയയിൽ യുവതി കൊല്ലപ്പെട്ടു, ഭർത്താവ് പിടിയിൽ
പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു