സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് വ്യാഴ്യാഴ്ച യുഎഇയില്‍ തുടക്കമാകും

Published : Mar 11, 2019, 11:56 AM IST
സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് വ്യാഴ്യാഴ്ച യുഎഇയില്‍ തുടക്കമാകും

Synopsis

14 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾ അബുദാബി, ദുബായ് എമിറേറ്റുകളിലെ ഒന്‍പത് വേദികളിലായാണ് നടക്കുക. 24 ഇനങ്ങളിലായി 190 രാജ്യങ്ങളിൽനിന്നുള്ള 7500 കായിക താരങ്ങൾ മാറ്റുരയ്ക്കും. 

അബുദാബി: സ്‌പെഷ്യല്‍ ഒളിംപിക്‌സ് വേള്‍ഡ് ഗെയിംസിന് വ്യാഴ്യാഴ്ച യുഎഇയില്‍ തുടക്കമാകും. ഒരാഴ്ച നീളുന്ന മത്സരത്തില്‍ 7500 കായിക താരങ്ങള്‍ മാറ്റുരയ്ക്കും.

14 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന മത്സരങ്ങൾ അബുദാബി, ദുബായ് എമിറേറ്റുകളിലെ ഒന്‍പത് വേദികളിലായാണ് നടക്കുക. 24 ഇനങ്ങളിലായി 190 രാജ്യങ്ങളിൽനിന്നുള്ള 7500 കായിക താരങ്ങൾ മാറ്റുരയ്ക്കും. അബുദാബിയില്‍ ഏഴും ദുബായിൽ രണ്ടും വേദികളിലായാണ് മത്സരം. ആതിഥേയരായ യുഎഇയാണ് കായികമേളയിൽ ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നത്. 28 മലയാളികൾ ഉൾപ്പെടെ 289 കായിക താരങ്ങളും 73 കോച്ചുമാരും അടക്കം 378 അംഗ സംഘവുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 

സെപ്ഷൽ ഒളിംപിക്സ് വേൾഡ് ഗെയിംസ് അബുദാബി 2019 മൊബൈൽ ആപ്ലിക്കേഷനും കഴിഞ്ഞ ദിവസം പുറത്തിറക്കി. ഐഒസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ ഇവ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഒളിംപിക്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തത്സമയം മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. അതുകൊണ്ടുതന്നെ ആരാധകർക്ക് ഇഷ്ടതാരങ്ങളുടെ കളി മുടങ്ങാതെ കാണാം. സ്‌പെഷ്യല്‍ ഒളിംപിക്‌സ് ഈ വര്‍ഷം യുഎഇയില്‍ നടക്കുന്ന ഏറ്റവും വലിയ ചടങ്ങായി മാറും. ഏഴ് എമിറേറ്റുകളുടെ സംസ്കാരത്തെ ലോകത്തിന് പരിചയപെടുത്തുന്നതിനുള്ള  ഉദ്യമമായി ഗെയിംസിനെ മാറ്റുന്നതിനുള്ള ഒരുക്കങ്ങളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ദുബായിലും അബുദാബിയിലുമായി നടക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ