
കുവൈത്ത് സിറ്റി: പൊലീസ് പട്രോള്‍ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കുവൈത്ത് പൊലീസ് പുറത്തുവിട്ടു. കിങ് ഫഹദ് റോഡില്‍ എമര്‍ജന്‍സി റോഡിലൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച കാറാണ് അപകടമുണ്ടാക്കിയത്. വ്യാഴാഴ്‍ച രാവിലെ 9.30നായിരുന്നു സംഭവം.
റോഡില്‍ വെച്ച് ബ്രേക്ക് ഡൗണായ ഒരു ട്രക്ക് ഡ്രൈവറെ സഹായിക്കാനാണ് പൊലീസ് വാഹനം എമര്‍ജന്‍സി ലേനില്‍ നിര്‍ത്തിയത്. ട്രക്ക് ഡ്രൈവര്‍ പൊലീസ് വാഹനത്തിനടുത്തേക്ക് വരുന്നതിനിടെയാണ് മറ്റൊരു ട്രക്കിനെ ഓവര്‍ടേക്ക് ചെയ്‍ത കാര്‍ പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറിയിയത്. വാഹനത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അപകടത്തിന്റെ ആഘാതത്തില്‍ മുന്നിലേക്ക് വീഴുന്നത് ഡാഷ് ക്യാമറ പകര്‍ത്തിയ ദൃശ്യത്തില്‍ കാണാം. ഒപ്പം പൊലീസ് സഹായം തേടിയെത്തിയെ ട്രക്ക് ഡ്രൈവര്‍ ഒരു വശത്തേക്ക് ഓടി മാറുന്നുമുണ്ട്.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam