
റിയാദ്: സൗദി അറേബ്യയിലെ ദഹ്റാനില്‍ നിയന്ത്രണം വിട്ട കാര്‍ ആശുപത്രിയിലേക്ക് പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ കാര്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ആശുപത്രിയുടെ കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ച് മുന്‍വശത്തെ ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് ആശുപത്രിയില്‍ വച്ചുതന്നെ ചികിത്സ നല്‍കി.
Read Also: സൗദിയില്‍ കാര്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു
നാല് പേരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ സുരക്ഷാ വിഭാഗം നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സൗദി വനിത തന്‍റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആശുപത്രിയില്‍ നേരത്തേ നിശ്ചയിച്ചതുപ്രകാരം ഡോക്ടറെക്കാണാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് അപകടത്തിന് സാക്ഷിയായതെന്ന് വനിത വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam