റോഡിൽ മാലിന്യം തള്ളിയ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ; ലൈസൻസ് ചട്ടം ലംഘിച്ചതിന് വാഹനം പിടിച്ചെടുത്ത് നശിപ്പിച്ചു

Published : Oct 09, 2026, 06:59 PM IST
arrest-kuwait

Synopsis

കുവൈത്തിൽ റോഡിൽ മാലിന്യം തള്ളിയ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ. റോഡിൽ മാലിന്യം തള്ളിയതിന് പുറമേ, താൻ ഓടിച്ചിരുന്ന വാഹനത്തിന് വേണ്ട ഡ്രൈവിംഗ് ലൈസൻസല്ല ഇയാൾ കൈവശം വെച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബ്രിയയിൽ റോഡിൽ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട പരാതിയിൽ ബംഗ്ലാദേശ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കസ്റ്റഡിയിലെടുത്തു. റോഡിൽ മാലിന്യം തള്ളിയതിന് പുറമേ, താൻ ഓടിച്ചിരുന്ന വാഹനത്തിന് വേണ്ട ഡ്രൈവിംഗ് ലൈസൻസല്ല ഇയാൾ കൈവശം വെച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

റോഡിൽ മാലിന്യം തള്ളിയതിനും അനുമതിയില്ലാത്ത ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനും ഡ്രൈവർക്കെതിരെ ട്രാഫിക് പിഴ ചുമത്തിയിട്ടുണ്ട്. തുടർനടപടികളുടെ ഭാഗമായി നാടുകടത്തൽ നടപടികൾക്കായി ഇയാളെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. കൂടാതെ നിയമപ്രകാരം ഇയാൾ ഓടിച്ച വാഹനം പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുസ്ഥലങ്ങളിലെ ശുചിത്വം നിലനിർത്തുന്നതിനും നിയമലംഘകർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിമിഷങ്ങൾക്കുള്ളിൽ വിമാനം കുത്തനെ താഴ്ചയിലേക്ക്, ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം, നിരവധിപ്പേർക്ക് പരിക്ക്
കുവൈത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ വൈദ്യുതാഘാതമേറ്റ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ചു