മക്കയിൽ ജോലി നേടാൻ സുവർണാവസരം; നിബന്ധനകൾ ഇത്രമാത്രം, അപേക്ഷ ക്ഷണിച്ചത് സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക്

Published : Feb 25, 2024, 12:55 PM IST
മക്കയിൽ ജോലി നേടാൻ സുവർണാവസരം; നിബന്ധനകൾ ഇത്രമാത്രം, അപേക്ഷ ക്ഷണിച്ചത് സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക്

Synopsis

'കുറഞ്ഞത് ആറു മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.'

തിരുവനന്തപുരം: മക്കയില്‍ സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള സ്റ്റാഫ് നഴ്‌സ് ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ്. മക്ക നഗരത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുളള മുസ്ലീം വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. നഴ്‌സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് കോളശ്ശേരി അറിയിച്ചു. 

നോര്‍ക്കയുടെ അറിയിപ്പ്: BMT, കാത്ത് ലാബ്, CCU, ജനറല്‍ കാര്‍ഡിയാക്, ICU, ICU ന്യൂറോ, കിഡ്‌നി ട്രാന്‍സ്പ്ലാന്റ്, മെഡിക്കല്‍ & സര്‍ജിക്കല്‍, ന്യൂറോ സര്‍ജിക്കല്‍, ഓങ്കോളജി, ഓപ്പറേഷന്‍ റൂം, കാര്‍ഡിയാക്, ന്യൂറോ സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ടും ഉളളവരാകണം. അഭിമുഖ സമയത്ത് പാസ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. വിശദമായ CVയും വിദ്യാഭ്യാസം, പ്രവര്‍ത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ഫെബ്രുവരി 29 രാവിലെ 11 മണിക്കകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സി കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ്.

'2,000 കോടിയുടെ 3,500 കിലോ സ്യൂഡോഫെഡ്രിൻ'; സംഘത്തിന്റെ തലവൻ തമിഴ് നിര്‍മാതാവ്, ഒളിവിലെന്ന് എൻസിബി 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
യുഎഇയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ