3 കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ല! തൊഴിലാളി അവകാശങ്ങൾ ഉറപ്പാക്കാൻ കർശന പരിശോധന; ജലീബ് അൽ ഷുവൈക്കിൽ മാൻപവർ അതോറിറ്റിയുടെ സമഗ്ര കാമ്പയിൻ

Published : Oct 08, 2025, 12:02 AM IST
Jleeb Al Shuyoukh

Synopsis

തൊഴിൽ കരാറുകൾ അവലോകനം ചെയ്യൽ, തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ പരിശോധിക്കൽ, തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കൽ തുടങ്ങി 3 കാര്യങ്ങളായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം

കുവൈത്ത് സിറ്റി: തൊഴിൽ വിപണിയിലെ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിൻ്റെയും നിയമപരമായ അന്തരീക്ഷം സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആക്ടിംഗ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമിയുടെ നേതൃത്വത്തിൽ ജലീബ് അൽ ഷുവൈക് പ്രദേശത്ത് സമഗ്ര പരിശോധനാ കാമ്പയിൻ നടത്തി. തൊഴിലാളികളുടെയും സ്ഥാപന ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി, ബാധകമായ നിയമങ്ങളും ചട്ടങ്ങളും സ്ഥാപനങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടോ എന്നതിലാണ് കാമ്പയിൻ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. തൊഴിൽ കരാറുകൾ അവലോകനം ചെയ്യൽ, തൊഴിലിടങ്ങളിലെ സാഹചര്യങ്ങൾ പരിശോധിക്കൽ, തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കൽ തുടങ്ങി 3 കാര്യങ്ങളായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇത്തരം പരിശോധനാ കാമ്പയിനുകൾ പതിവായി തുടരുമെന്ന് എൻജിനീയർ അൽ-ഒസൈമി വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു