
ദോഹ: ഖത്തറിൽ ഏപ്രിൽ 15, 16 (ബുധൻ, വ്യാഴം) ദിവസങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾക്കും സാധ്യതയുള്ളതായി ഖത്തർ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമാകാൻ സാധ്യതയുണ്ട്. പൊടിപടലങ്ങൾ കാരണം റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഈ സമയത്ത് കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നതും ബീച്ചുകളിലെ വിനോദങ്ങളും ഒഴിവാക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.
മാനിലെ വിവിധ ഗവർണറേറ്റുകളിൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഈ കാലാവസ്ഥാ വ്യതിയാനം അടുത്ത കുറച്ച് ദിവസങ്ങളിൽ കൂടി തുടരുമെന്നാണ് റിപ്പോർട്ട്. മരുഭൂമി പ്രദേശങ്ങളിലും തുറസായ സ്ഥലങ്ങളിലും കാറ്റ് ശക്തമാകുന്നതോടെ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് പലയിടങ്ങളിലും കാഴ്ചപരിധി ഗണ്യമായി കുറയാൻ കാരണമാകും. മുസന്ദം തീരങ്ങളിലും ഒമാൻ കടലിലും തിരമാലകൾ 2.5 മീറ്റർ വരെ ഉയർന്നേക്കാം. കടൽ ഇടത്തരം മുതൽ പ്രക്ഷുബ്ധമായ അവസ്ഥയിലേക്ക് മാറാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വടക്കൻ ഗവർണറേറ്റുകളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അൽ ഹജർ പർവ്വതനിരകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam