റി​യാ​ദി​ൽ ന​ട​ത്തി​യ ആ​ദ്യ​ത്തെ ‘ക്ലൗ​ഡ് സീ​ഡി​ങ്​’ വി​ജ​യ​ക​രം

Published : Aug 11, 2025, 03:11 PM IST
cloud seeding in riyadh

Synopsis

റുമാ ഗ​വ​ർ​ണ​റേ​റ്റി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ആ​ദ്യ​മാ​യി ക്ലൗ​ഡ് സീ​ഡി​ങ്​ പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യതായി​ അധികൃതര്‍ അറിയിച്ചു. 

റിയാദ്: വേനല്‍ക്കാലത്ത് റിയാദില്‍ നടത്തിയ ആദ്യ ക്ലൗഡ് സീഡിങ് വിജയകരമായി പൂര്‍ത്തിയാക്കി. റി​യാ​ദി​ന്‍റെ വ​ട​ക്കു​കി​ഴ​ക്കു​ള്ള റുമാ ഗ​വ​ർ​ണ​റേ​റ്റി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ആ​ദ്യ​മാ​യി ക്ലൗ​ഡ് സീ​ഡി​ങ്​ പ​രി​പാ​ടി വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യതായി​ ദേ​ശീ​യ കാ​ലാ​വ​സ്ഥ കേ​ന്ദ്രം അറിയിച്ചു.

മേഖലയിലെ മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ മഴയുടെ തോത് ഉയര്‍ത്തുക, ജലസ്രോതസ്സുകളുടെ ഉപയോഗം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ ക്ലൗഡ് സീഡിങ്. റുമാ മേഖലയിലെ ക്ലൗഡ് സീഡിങ് വിജയകരമായി നടപ്പിലാക്കാനായത് പദ്ധതിയുടെ ഫലപ്രാപ്തിയെ കാണിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. മേ​ഘ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ഭാ​ഗ​ങ്ങ​ളി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ൾ വി​ത​റി മ​ഴ​ത്തു​ള്ളി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് മേ​ഘ​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന നൂ​ത​ന ശാ​സ്ത്രീ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളെ​യാ​ണ് ഈ ​ പദ്ധതി ആ​ശ്ര​യി​ക്കു​ന്ന​ത്. പ്രത്യേക സജ്ജീകരണങ്ങളോട് കൂടിയ എയര്‍ക്രാഫ്റ്റുകളും പരിശീലനം ലഭിച്ച ഓപ്പറേഷനല്‍ സംഘങ്ങളുമാണ് ഈ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നത്. ജലസുരക്ഷയും പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുക ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രാഫിക് പരിശോധന കർശനം, ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ കുവൈത്തിൽ പിടിച്ചെടുത്തു
റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്