
കുവൈത്ത് സിറ്റി: ഗര്‍ഭനിരോധനത്തിനും ഗര്‍ഭഛിദ്രത്തിനുമുള്ള മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ കുവൈത്തില്‍ നടപടി. കുവൈത്ത് മുനിസിപ്പാലിറ്റിയും കുവൈത്ത് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം ഹവല്ലി ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടത്.
ബറായ സലീമിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അബോര്‍ഷനും ഗര്‍ഭനിരോധനത്തിനും ഉപയോഗിക്കുന്ന ഗുളികകള്‍ അധികൃതര്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു. ലൈസന്‍സില്ലാതെ മരുന്നുകള്‍ വിറ്റതിന് സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്‍തതായി അധികൃതര്‍ അറിയിച്ചു.
Read also: സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കുവൈത്തില്‍ ട്രക്കും കാറുകളും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി വഫ്റ ഏരിയയിലായിരുന്നു സംഭവം. ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. വിവരം ലഭിച്ചതനുസരിച്ച് വഫ്റ, നുവൈസീബ് ഫയര്‍ സെന്ററുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് പാരാമെഡിക്കല്‍ സംഘത്തിന് കൈമാറി.
Read also: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തിയ പ്രവാസി അറസ്റ്റില്‍
മലദ്വാരത്തില്‍ ഒളിപ്പിച്ച് നാട്ടില്‍ നിന്ന് കൊണ്ടുവന്ന മയക്കുമരുന്നുമായി പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍
മനാമ: സ്വന്തം ശരീരത്തിലൊളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ പ്രവാസിക്കെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. ക്രിസ്റ്റല്‍മെത്ത് എന്ന മയക്കുമരുന്ന് അടങ്ങിയ 90 ക്യാപ്‍സൂളുകളാണ് ഇയാള്‍ മലാശയത്തില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കുമരുന്ന് ബഹ്റൈനില്‍ എത്തിക്കുന്നതിന് പകരമായി തനിക്ക് പണവും ജോലിയും വാഗ്ദാനം ചെയ്‍തിരുന്നുവെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
42 വയസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ പാകിസ്ഥാന്‍ സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ വെച്ച് അസ്വസ്ഥനായി കാണപ്പെട്ടതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. എക്സ്റേ പരിശോധന നടത്തിയപ്പോള്‍ ശരീരത്തിനുള്ളില്‍ എന്തോ വസ്‍തു ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെത്തിച്ചു. ഇവിടെ വെച്ച് 600 ഗ്രാം മയക്കുമരുന്നാണ് ഇയാള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. വിപണിയില്‍ ഇതിന് 20,000 ബഹ്റൈനി ദിനാര്‍ (42 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) മൂല്യമുണ്ടെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതി കുറ്റം നിഷേധിച്ചു. നാട്ടില്‍ തന്നെയുള്ള മറ്റൊരാള്‍ പണവും ജോലിയും വാഗ്ദാനം ചെയ്‍താണ് മയക്കുമരുന്ന് കടത്തിന് നിര്‍ബന്ധിച്ചതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. മലദ്വാരത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ അറസ്റ്റിലാവുകയായിരുന്നു.
അതേസമയം ഇയാള്‍ അന്താരാഷ്‍ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണെന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ പറഞ്ഞു. നാട്ടില്‍ നിന്ന് ഒരാള്‍ മയക്കുമരുന്ന് നല്‍കി അത് ബഹ്റൈനിലെത്തിക്കാന്‍ നിര്‍ദേശിച്ചു. ഇവിടെയെത്തുമ്പോള്‍ മറ്റൊരാള്‍ അവ കൈപ്പറ്റുമെന്നായിരുന്നു നിര്‍ദേശമെന്നും പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.
Read also: വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ഏഴ് പ്രവാസി വനിതകളെ പൊലീസ് പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ