മലയാളി നഴ്സുമാരുടെ ദുരിതവും എഞ്ചിനീയര്‍മാരുടെ പ്രശ്നങ്ങളും കുവൈറ്റ് അധികൃതരെ അറിയിക്കുമെന്ന് സുഷമ സ്വരാജ്

By Afsal EFirst Published Oct 31, 2018, 12:18 PM IST
Highlights

കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അൽ സബാഹ് എന്നിവരുമായി  സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. 

കുവൈത്ത് സിറ്റി: ജോലിയും ശമ്പളവുമില്ലാതെ കുവൈറ്റില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ദുരിതവും സര്‍ട്ടിഫിക്കറ്റ് സംബന്ധമായി ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള പ്രയാസങ്ങളും കുവൈറ്റ് അധികൃതരെ അറിയിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്നലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കുവൈറ്റിലെത്തിയ മന്ത്രി ഇന്ന് കുവൈറ്റ് അധികൃതരുമായി ചര്‍ച്ച നടത്തും.

കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് അൽ സബാഹ് എന്നിവരുമായി  സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തി കുവൈറ്റില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കുവൈറ്റ് അടുത്തിടെയെടുത്ത തീരുമാനമാണ് പ്രതിസന്ധിയുണ്ടാക്കിയത്. പ്രത്യേക അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരുടെ സര്‍ട്ടിഫക്കറ്റുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്നാണ് കുവൈറ്റിന്റെ നിലപാട്. ഇഖാമ പുതുക്കുമ്പോള്‍ ഇത് പരിശോധിക്കാനും തീരുമാനിച്ചിരുന്നു.

click me!