പുതിയ ചരിത്രം, സ്വിസ് ബാങ്കിന് സൗദിയിൽ ശാഖ തുറക്കാൻ അനുമതി

Published : Apr 26, 2024, 03:41 PM IST
പുതിയ ചരിത്രം, സ്വിസ് ബാങ്കിന് സൗദിയിൽ ശാഖ തുറക്കാൻ അനുമതി

Synopsis

ഏത് രാജ്യക്കാരനും ഏറ്റവും സുരക്ഷിതമായി പണനിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന സ്വിസ് ബാങ്കുകളിലൊന്ന് സൗദിയിലേക്ക് വരുന്നത് എല്ലാത്തരം നിക്ഷേപകരേയും ഒരുപോലെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ.

റിയാദ്: പ്രമുഖ സ്വിസ് ബാങ്കായ യു.ബി.എസ്.എ.ജിക്ക് സൗദി അറേബ്യയിൽ ശാഖ തുറക്കാൻ മന്ത്രി സഭായോഗം അനുമതി നൽകി. കഴിഞ്ഞദിവസം സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ തീരുമാനം. വിദേശരാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള നിക്ഷേപം സൗദിയിലേക്ക് ആകർഷിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുകളിലൊന്നാണിത്.

ഏത് രാജ്യക്കാരനും ഏറ്റവും സുരക്ഷിതമായി പണനിക്ഷേപം നടത്താൻ സൗകര്യമൊരുക്കുന്ന സ്വിസ് ബാങ്കുകളിലൊന്ന് സൗദിയിലേക്ക് വരുന്നത് എല്ലാത്തരം നിക്ഷേപകരേയും ഒരുപോലെ ആകർഷിക്കുമെന്നാണ് കണക്കുകൂട്ടൽ. ഒപ്പം വിദേശ നിക്ഷേപം നേരിെട്ടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പായി ചൈനയിലെ ഹോങ്കോങ് പ്രത്യേക ഭരണമേഖല ഭരണകൂടവുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രമുണ്ടാക്കാനും മന്ത്രിസഭ അനുവാദം നൽകി.

Read Also - സൗദിയിലേക്കുള്ള വിസ സേവനങ്ങൾ; 110 രാജ്യങ്ങളിൽ 200 കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും

ഗൾഫ് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര കരഗതാഗതത്തിന് പൊതുസംവിധാനം വരുന്നു

റിയാദ്: ഗൾഫ് രാജ്യങ്ങൾക്കിടയിൽ അന്താരാഷ്ട്ര കര ഗതാഗതത്തിന് ഏകീകൃത സംവിധാനമുണ്ടാകുന്നു. അന്താരാഷ്ട്ര റൂട്ടുകളിലേക്ക് കരമാർഗമുള്ള യാത്രക്കും ചരക്ക് കടത്തിനും ഒരു പൊതുസംവിധാനം ഗൾഫ് രാജ്യങ്ങൾക്കിടയിലുണ്ടാക്കുന്നതിനുള്ള നീക്കത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. 

കഴിഞ്ഞ ദിവസം സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ജിദ്ദയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഇതോടെ അന്താരാഷ്ട്ര കരഗതാഗതത്തിന് ആറ് ജി.സി.സി രാജ്യങ്ങൾക്കായി ഒരു സംയുക്ത സംവിധാനമുണ്ടാവും. ജിസിസി തലത്തിൽ ഒരു ലാൻഡ് ട്രാൻസ്പോർട്ടിങ് ഗ്രിഡ് സംവിധാനമാണ് നിലവിൽ വരുക. ഇത് ലോകത്തെ ഏത് റൂട്ടുകളേയും ജിസിസി ഗ്രിഡുമായി ബന്ധിപ്പിച്ച് യാത്രാ, ചരക്ക് ഗതാഗതത്തെ സുഗമമാക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്