
കുവൈത്ത് സിറ്റി: വ്യാജരേഖകളിലൂടെ കുവൈത്ത് പൗരത്വം നേടിയ കേസിൽ സിറിയൻ പൗരന് കുവൈത്ത് അപ്പീൽ കോടതി ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു. 1971ൽ മരിച്ച ഒരു കുവൈത്ത് പൗരന്റെ പൗരത്വ ഫയലിൽ പ്രതിയുടെ പേര് അനധികൃതമായി ചേർത്താണ് പൗരത്വം നേടിയതെന്നാണ് കേസ്. ഇതിനായി പ്രതിയുടെ പിതാവ് കുവൈത്ത് പൗരനുമായി പണം നൽകി ധാരണയിലെത്തിയതായാണ് കോടതി രേഖകളിലുള്ളത്.
വ്യാജ പൗരത്വത്തിലൂടെ ലഭിച്ച ആനുകൂല്യങ്ങളുടെ ഭാഗമായി പ്രതി കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിൽ സൈനിക തസ്തികയിലും ജോലി ചെയ്തിരുന്നു. പ്രതിയോട് 600,000 കുവൈത്ത് ദിനാർ തിരിച്ചടയ്ക്കാനും അതിന്റെ ഇരട്ടി തുക പിഴയായി നൽകാനും കോടതി ഉത്തരവിട്ടു. ഇതോടെ മൊത്തം സാമ്പത്തിക ബാധ്യത 1.8 മില്യൺ കുവൈത്ത് ദിനാർ ആകും.
പ്രതിയും സിറിയയിലുള്ള സഹോദരങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് സഹോദരങ്ങൾ വിവരം അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് പൗരത്വ അന്വേഷണ വിഭാഗം പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ 2000 മുതൽ തന്നെ വ്യാജ രജിസ്ട്രേഷന്റെ സാഹചര്യം അറിയാമായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam