കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ഒരു പ്രവാസിയും ഭക്ഷണത്തിന് അലയണ്ട; സുന്നി യുവജന സംഘം കാത്തുനില്‍പ്പുണ്ട്

By Web TeamFirst Published Jun 29, 2020, 12:24 AM IST
Highlights

പ്രത്യേക വിമാനങ്ങളിൽ എത്തിയ 25,000 പേ‍ർക്ക് ഇതിനകം ഇവർ ഭക്ഷണം നൽകിക്കഴിഞ്ഞു

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്ക് സൗജന്യ ഭക്ഷണം ഒരുക്കി സുന്നി യുവജന സംഘടന. പ്രത്യേക വിമാനങ്ങളിൽ എത്തിയ 25,000 പേ‍ർക്ക് ഇതിനകം ഇവർ ഭക്ഷണം നൽകിക്കഴിഞ്ഞു.

വിമാനങ്ങളുടെ പേരും ഇറങ്ങുന്ന സമയവും. അകത്ത് കയറുമ്പോൾ ശ്രദ്ധിക്കേണ്ട നി‍ർദേശങ്ങൾ. വരുന്നവരുടെ പേര് വിവരങ്ങൾ എഴുതാനും തെർമൽ സ്ക്രീനിംഗ് നടത്താനും ഒരാൾ. ഏതെങ്കിലും സർക്കാർ‍ ഓഫീസിലേക്കാണോ കയറി പോകുന്നതെന്ന തോന്നൽ. ഇവിടെയാണ് പ്രവാസികൾക്കുളള ഭക്ഷണം ഒരുക്കുന്നത്. കളക്ടർക്ക് കൊടുത്ത വാക്ക് ഇതുവരെ കൃത്യമായി പാലിച്ചു.

Read more: ഗള്‍ഫില്‍ 7,524 പേര്‍ക്ക് കൂടി കൊവിഡ്; സൗദിയില്‍ ഇന്ന് മരിച്ചത് 40 പേർ

സുന്നി യുവജന സംഘമാണ് പ്രവാസികൾക്ക് സാന്ത്വനമാകുന്നത്. യൂണിറ്റ് തലത്തിൽ പിരിവെടുത്താണ് ഇത്രയധികം പേർക്ക് ഭക്ഷണം എത്തിക്കുന്നത്. പ്രത്യേക വിമാനങ്ങളിൽ എത്തുന്ന അവസാന ആളിനും ഭക്ഷണം കൊടുക്കണമെന്നാണ് ഇവരുടെ ലക്ഷ്യം. 

Read more: കൊവിഡ് 19: ഒമാനിലെ ഇടത്തരം വ്യാപാരികളായ പ്രവാസികള്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

click me!