മസ്‌കറ്റ്: കഴിഞ്ഞ നാല് മാസത്തിലേറെയായി എല്ലാ വരുമാനവും നിലച്ചു തൊഴില്‍ നഷ്ടപെട്ട പ്രവാസികൾ ആശങ്കയിൽ. ഒമാനിലെ ഇടത്തരം വ്യാപാരികളായ സാധാരണ പ്രവാസികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

കൊവിഡ് രോഗം വര്‍ധിച്ചതോടെ ഒമാനിലെ പ്രധാന വിപണികളും വ്യവസായങ്ങളും വളരെ മന്ദഗതിയിലായിക്കഴിഞ്ഞു. കൂടാതെ ഒമാൻ സർക്കാർ ചെലവ് ചുരുക്കലിന്റെ ഭാഗമായി പൊതു ബജറ്റിൽ 50 കോടി ഒമാനി റിയാലും വെട്ടികുറച്ചതിനാൽ പുതിയ പ്രഖ്യാപനങ്ങളും രാജ്യത്ത് ഉടൻ ഉണ്ടാവില്ല. പ്രവാസികളുടെ മടക്കവും വിപണിയിലെ മാന്ദ്യവും ഒമാനിലെ ഇടത്തരക്കാരായ പ്രവാസി സംരംഭകരെ സാരമായി ബാധിച്ചുകഴിഞ്ഞു.

സ്വന്തമായി ഇടത്തരം ബിസിനസിൽ ഇടപെട്ടിരുന്ന പ്രവാസികൾ തങ്ങളുടെ ജീവനക്കാരോടൊപ്പം വൻ പ്രതിസന്ധിയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നതും. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ജീവനക്കാരെ സഹായിക്കുവാനും ആനുകൂല്യങ്ങൾ നൽകുവാനും കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ നാല് മാസം പിന്നിടുമ്പോൾ വാടകയോടൊപ്പം വൈദ്യുതി, വെള്ളം എന്നിവയുടെ ബില്ലും ആഹാരത്തിന്റെ ചിലവുകൾക്കും നന്നേ പ്രയാസപ്പെടുകയാണ് പ്രവാസികൾ.

രാജ്യത്തെ പ്രധാനപ്പെട്ട നിർമാണ കമ്പനികളിൽ നിന്നും ഓട്ടോമൊബൈൽ കമ്പനികളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട ധാരാളം വിദേശികളാണ് ഓരോ ദിവസം നാട്ടിലേക്ക് മടങ്ങി പോകുന്നതും. 

Read more: കൊവിഡ്: ഗള്‍ഫില്‍ 7,524 പേര്‍ക്ക് കൂടി കൊവിഡ്; സൗദിയില്‍ ഇന്ന് മരിച്ചത് 40 പേർ