സൗദിയിലെ ബസപകടത്തിൽ മരിച്ചത് പ്രവാസികള്‍; മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്

Published : Dec 11, 2022, 11:00 PM ISTUpdated : Dec 12, 2022, 09:11 AM IST
സൗദിയിലെ ബസപകടത്തിൽ മരിച്ചത് പ്രവാസികള്‍; മലയാളി ബസ് ഡ്രൈവർക്ക് പരിക്ക്

Synopsis

വെള്ളിയാഴ്ച രാത്രി 11-ന് യാത്രക്കാരുമായി റിയാദിൽനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

റിയാദ്: വെള്ളിയാഴ്ച സൗദി ട്രാൻസ്പോർട്ട് കമ്പനി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. തമിഴ്നാട്, ബംഗ്ലാദേശ് സ്വദേശികളായ ഇരുവരും യാത്രക്കാരാണ്. റിയാദ് നഗരത്തിൽനിന്ന് 50 കിലോമീറ്ററകലെ ദമ്മാം റോഡിൽ ചെക്ക്പോസ്റ്റിന് സമീപം അൽമആദിൻ പാലത്തോട് ചേർന്നായിരുന്നു അപകടം.

വെള്ളിയാഴ്ച രാത്രി 11-ന് യാത്രക്കാരുമായി റിയാദിൽനിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട ബസ് കനത്ത മഴയെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പടെ ഒമ്പതുപേർക്കാണ് പരിക്കേറ്റത്. റെഡ് ക്രസൻറിെൻറ 10 ആംബുലൻസ് യൂനിറ്റുകൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെയും മൃതദേഹങ്ങളെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയുമായിരുന്നു.

ബസ് ഡ്രൈവറായ സുഡാനി പൗരനും കോ-ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മനോജും അടക്കമുള്ളവർക്കാണ് പരിക്കേറ്റിരുന്നത്. ഇതിൽ മനോജ് ഒഴികെ ബാക്കിയെല്ലാവരും പരിക്ക് ഭേദമായി ആശുപത്രി വിട്ടു. മനോജിെൻറ കാലിനാണ് പരിക്ക്. റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

Read More - നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 14,253 പ്രവാസികള്‍

സൗദി അറേബ്യയില്‍ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

Read More -  സൗദി അറേബ്യയില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ചില സ്‌കൂളുകള്‍ക്ക് നാളെ അവധി

അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയർ കെ.എസ്.ഇ.ബി. ചെമ്പ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എൻജിനീയർ ), കെ.സി. ഇഖ്ബാൽ.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം