ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

Published : Mar 12, 2024, 01:37 PM IST
 ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

Synopsis

ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്.

റിയാദ്: സൗദി അറേബ്യയിലെ ബത്ഹയിലെ അൽ റയാൻ പോളിക്ലിനിക്കിലെ ഇൻറേണൽ മെഡിസിൻ ഡോക്ടറായ തമിഴ്നാട് സ്വദേശി കാർത്തികേയൻ (52) ഹൃദയഘാതത്തെ തുടർന്ന് മരിച്ചു.  റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 

അൽ റയാൻ ക്ലിനിക്കിലെ തന്നെ ഗൈനകോളജിസ്റ്റ് ഡോ. ആശയാണ് ഭാര്യ. ഇരുവരും നേരത്തെ ജിദ്ദ നാഷനൽ ഹോസ്പിറ്റലിലാണ് സേവനം അനുഷ്ടിച്ചിരുന്നത്. ഒരു വർഷം മുമ്പാണ് റിയാദിലേക്ക് സ്ഥലം മാറിവന്നത്. മെഡിസിന് പഠിക്കുന്ന മകളും 10ാം ക്ലാസ് വിദ്യാർഥിയായ മകനും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും. ഡോ. കാർത്തികേയെൻറ നിര്യാണത്തിൽ ജിദ്ദ നാഷനൽ ഹോസ്പിറ്റൽ അധികൃതരും സ്റ്റാഫും അതീവ ദുഃഖം രേഖപ്പെടുത്തി.

Read Also -  ഒന്നിന് പിറകെ ഒന്നായി അലര്‍ട്ട്, വീണ്ടും കാലാവസ്ഥ മാറ്റം; ദിവസങ്ങൾ നീണ്ട മഴ ശമിച്ചു, മൂടല്‍മഞ്ഞ് പുതച്ച് യുഎഇ

സുഹൃത്തുക്കൾ നോക്കുമ്പോൾ രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ; നാട്ടിലേക്ക് പോകുന്നതിന് മണിക്കൂറുകൾ മുമ്പ് മരണം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽനിന്ന് ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ച തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ് മുഹമ്മദ് കാസിമിെൻറ (43) മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥെൻറ വീട്ടിൽ ൈഡ്രവറായിരുന്ന നഹാസ് ഫെബ്രുവരി 10 നാണ് മരിച്ചത്. പ്രവാസം അവസാനിപ്പിച്ച് അന്ന് രാത്രി 12നുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.

അതിന് നാലുദിവസം മുമ്പ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും എക്സലേറ്ററിൽ മറിഞ്ഞുവീണ് മുഖത്ത് പരിക്കേറ്റതിനാൽ യാത്ര നീട്ടിവെക്കുകയായിരുന്നു. വീഴ്ചയിൽ പൊട്ടിയ ചുണ്ടിന് ശസ്ത്രക്രിയ നടത്തി യാത്രചെയ്യാൻ കഴിയുന്ന സ്ഥിതിയായപ്പോഴാണ് വീണ്ടും ടിക്കറ്റ് ശരിയാക്കിയത്. രണ്ട് വർഷം മുമ്പ് മൂത്തമകൻ ബൈക്ക് അപകടത്തിൽ മരിച്ചതിനെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായിരുന്നു നഹാസ്. അതുകൊണ്ട് തന്നെ തൊഴിലുടമയും സുഹൃത്തുക്കളും പ്രത്യേകം കരുതൽ നൽകിയിരുന്നു. 

 സുഹൃത്തുക്കൾ എപ്പോഴും ഒപ്പമുണ്ടാകുമായിരുന്നു. യാത്ര ചെയ്യേണ്ട ദിവസം ഇദ്ദേഹം പകൽ ഉറങ്ങാൻ കിടന്നതിനാൽ ശല്യപ്പെടുത്താതെ വിമാനത്താവളത്തിലേക്ക് പോകാൻ സമയമാകുമ്പോൾ വരാമെന്ന ധാരണയിൽ സുഹൃത്തുക്കൾ സ്വന്തം താമസസ്ഥലങ്ങളിലേക്ക് പോവുകയായിരുന്നു. സമയമായപ്പോൾ സുഹൃത്തുക്കൾ വന്നുനോക്കുമ്പോൾ രക്തം ഛർദ്ദിച്ച് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അരാംകോ മെഡിക്കൽ സംഘം പോസ്റ്റുമോർട്ടത്തിന് നിർദേശിച്ചു. ഇതിെൻറ റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് മൃതദേഹം നാട്ടിലെത്താൻ ഒരു മാസത്തോളം സമയമെടുത്തത്. സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഷാജിറയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം