മക്കയിലും മദീനയിലും തറാവീഹ് നമസ്‌കാരം നടത്തും

By Web TeamFirst Published Apr 21, 2020, 9:40 AM IST
Highlights

പത്ത് റക്അത്ത് മാത്രമാകും തറാവീഹില്‍ ഉണ്ടാകുക. നമസ്‌കാരം വേഗം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണിത്. 

മക്ക: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ അടച്ച രണ്ടു ഹറമുകളിലും തറാവീഹ് നമസ്‌കാരം നടത്തും. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവാദം ഉണ്ടാകില്ല. ഹറം ജീവനക്കാര്‍ മാത്രമാകും തറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുക.  

പത്ത് റക്അത്ത് മാത്രമാകും തറാവീഹില്‍ ഉണ്ടാകുക. നമസ്‌കാരം വേഗം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണിത്. റമദാനില്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ തറാവീഹ് നമസ്‌കാരം നടത്തുമെന്ന് മസ്ജിദുന്നബവി അണ്ടര്‍ സെക്രട്ടറി ജംആന്‍ അസീരി അറിയിച്ചിരുന്നു. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ജമാഅത്ത് നമസ്കാര വിലക്ക് പിന്‍വലിച്ചാല്‍ വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും അണുവിമുക്തമാക്കുന്നതിന് ഏറ്റവും പുതിയ സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞതായി മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

click me!